പതിനൊന്നാം വയസിൽ ഉറങ്ങാൻ കിടന്നു, ഉണർന്നത് 21 -ാമത്തെ വയസിൽ

0

ഉറക്കം വളരെ പ്രധാനപ്പെട്ട ഒരു സം​ഗതി തന്നെയാണ് ജീവിതത്തിൽ. ഉറക്കത്തിന്റെ താളം തെറ്റിയാൽ ജീവിതം തന്നെ താളം തെറ്റും. അത് മാനസികവും ശാരീരികവും ആയി പല പ്രശ്നങ്ങളും ഉണ്ടാക്കും. നല്ല ഉറക്കം ആരോ​ഗ്യമുള്ള ജീവിതത്തിന് വളരെ പ്രധാനമാണ്. ഉറങ്ങാനാവുന്നവർ ഭാ​ഗ്യം ചെയ്തവർ എന്ന് വരെ പറയാറുണ്ട്. വർഷങ്ങളോളം ഉറങ്ങി ഒരു ദിവസം ഉറക്കമെഴുന്നേൽക്കുന്ന പലരുടെയും കഥ നാം കേട്ടിട്ടുണ്ട്. എന്നാൽ ഇത് യഥാർത്ഥ ജീവിതത്തിൽ അങ്ങനെ സംഭവിച്ച ഒരാളെ കുറിച്ചാണ്.

പത്തൊൻപതാം നൂറ്റാണ്ടിലാണ്. എലൻ സാഡ്‌ലർ എന്ന 11 വയസ്സുള്ള ഒരു ബ്രിട്ടീഷ് പെൺകുട്ടി പതിവ് പോലെ ആ ദിവസവും ഉറങ്ങാൻ കിടന്നു. എന്നാൽ, അവൾ ഉണർന്നത് ഒന്നും രണ്ടും ദിവസമോ മാസമോ വർഷമോ കഴിഞ്ഞല്ല. അവളുടെ 21 -ാമത്തെ വയസിലാണ്. ആലോചിച്ച് നോക്കണം ആ 10 വർഷം കൊണ്ട് അവൾക്ക് ചുറ്റും ഒട്ടേറെ മാറ്റങ്ങളുണ്ടായി. പുറത്ത് ലോകം അധുനികതയിലേക്ക് ചുവടുവയ്ക്കുകയായിരുന്നു.

‘സ്ലീപ്പിംഗ് സിക്ക്‌നെസ്’ എന്നറിയപ്പെടുന്ന ട്രിപനോസോമിയാസിസ് ബാധിച്ച ആദ്യത്തെ ആളായിരിക്കണം ഒരുപക്ഷെ എലൻ. എലന്റെ ഈ അപൂർവമായ അവസ്ഥ അറിഞ്ഞ ലോകം ഞെട്ടി.

‘ഹിസ്റ്ററി ഓഫ് യെസ്റ്റർഡേ’ പറയുന്നതനുസരിച്ച്, 1859 മെയ് 15 -ന് 12 കുട്ടികളുള്ള ഒരു വലിയ കുടുംബത്തിലാണ് എലൻ ജനിച്ചത്. അവൾ പത്താമത്തെ കുട്ടിയായിരുന്നു. ഓക്‌സ്‌ഫോർഡിനും ബക്കിംഗ്ഹാംഷെയറിനുമിടയിൽ ടർവിൽ എന്നറിയപ്പെടുന്ന ഒരു ചെറിയ ബ്രിട്ടീഷ് ഗ്രാമത്തിലായിരുന്നു അവളുടെ കുടുംബം ജീവിച്ചിരുന്നത്. അവളുടെ അച്ഛൻ ഒരു കർഷകനായിരുന്നു. അവളുടെ ചെറുപ്പത്തിൽ തന്നെ ഒരു അപകടത്തെ തുടർന്ന് അദ്ദേഹം മരിച്ചു. അവളുടെ അമ്മ ഒരു ഫാക്ടറി തൊഴിലാളിയെ വീണ്ടും വിവാഹം കഴിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here