പ്രതിഷേധങ്ങള്‍ക്ക് തല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

0

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും. പുതിയ പരിഷ്കാരത്തില്‍ ഇളവു വരുത്തിയതോടെ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ കടുത്ത നിലപാടില്‍ നിന്നും പിന്മാറി. കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് ട്രാക്കുകള്‍ നിശ്ചലമായിരുന്നു.പുതുക്കിയ പരിഷ്കാരവുമായി ഉറച്ച് സര്‍ക്കാരും പരിഷ്കാരം അനുവദിക്കില്ലെന്ന് ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ യൂണിയനുകളും നിലപാടെടുത്തതോടെയാണ് പ്രതിഷേധം ശക്തമായത്. പിന്നീട് ഗതാഗത വകുപ്പ് പരിഷ്കാരത്തില്‍ ഇളവു വരുത്തി ഉത്തരവിറക്കിയോടെ സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ സിഐടിയു അടക്കമുള്ള സംഘടനകള്‍ തീരുമാനിച്ചത്.

പ്രശ്നത്തിന് ശാശ്വത പരിഹാരം തേടി ഈ മാസം 23ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗണേഷ് കുമാറുമായി ചർച്ച നടത്തുന്നുണ്ട്. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മറ്റ് പ്രശ്നങ്ങൾ ഈ യോഗത്തിൽ ചർച്ചയാകും. ഇതിലും വഴങ്ങാൻ മന്ത്രി തയ്യാറായില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ഉൾപ്പെടെ പ്രതിഷേധം വ്യാപിപ്പിക്കാനാണ് സിഐടിയു തീരുമാനം.

Leave a Reply