അമേരിക്കന്‍ യുദ്ധക്കപ്പലിന് നേരെ ഹൂതികളുടെ കനത്ത ആക്രമണം

0

അമേരിക്കന്‍ യുദ്ധക്കപ്പലായ യു.എസ്. ഐസനോവറിനു നേരെ ഹൂതികളുടെ കനത്ത ആക്രമണം. ചെങ്കടലില്‍ കപ്പലുകള്‍ക്കുനേരെ ഇതുവരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് നടന്നത്. ഡ്രോണുകളും, ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചുമാണ് ആക്രമണം നടത്തിയത്. കപ്പലിന് നാശനഷ്ടമോ ആളുകള്‍ക്കോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് യുഎസ് നാവിക സേന പറയുന്നു.

അതേസമയം ഇസ്രയേലിന് സഹായവുമായി പോയ യുഎസ് കപ്പലാണ് ആക്രമിച്ചതെന്നാണ് ഹൂതികളുടെ വിശദീകരണം. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി. തിരിച്ചടിച്ച യു.എസ്, യു.കെ സഖ്യസേന യുദ്ധക്കപ്പലുകള്‍ 18 മൂന്ന് മിസൈലുകളും തകര്‍ത്തു. യു.എസ്.എസ് ഐസനോവറില്‍നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനങ്ങളും യു.കെ യുദ്ധക്കപ്പലായ എച്ച്.എം.എസ് ഡയമണ്ടും ചേര്‍ന്നാണ് മിസൈലുകളും ഡ്രോണുകളും തകര്‍ത്തതെന്ന് യു.കെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു.

ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണത്തിന് പിന്നാലെ കപ്പലുകള്‍ക്ക് സംരക്ഷണമേകാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യസേന രൂപവത്കരിച്ചിരുന്നു. ഹൂതികള്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎന്‍ സുരക്ഷാ സമിതി പ്രമേയം പാസാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here