പന്നു വധ ശ്രമം; ഗൂഢാലോചനയ്ക്ക് പിന്നിൽ ‘റോ’യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽഇന്ത്യൻ ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ട് യുഎസ് പത്രം വാഷിങ്ടൻ പോസ്റ്റ്

0


ന്യൂയോർക്ക്: ഖലിസ്ഥാൻ അനുകൂല സംഘടനാ നേതാവ് ഗുർപട്‍വന്ത് സിങ് പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിലെഇന്ത്യൻ ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ട് യുഎസ് പത്രം വാഷിങ്ടൻ പോസ്റ്റ്. കൊലപാതകം നടത്താനുള്ള സംഘത്തെ രൂപീകരിച്ചതും പന്നുവിന്റെ ന്യൂയോർക്കിലെ വിലാസം ഉൾപ്പെടെ വിശദാംശങ്ങൾ കൈമാറിയതും റോ ഉദ്യോഗസ്ഥനായ വിക്രം യാദവാണെന്നു പത്രം വെളിപ്പെടുത്തി.

കുറ്റപത്രത്തിൽ സിസി 1 എന്നു സൂചിപ്പിക്കുന്നത് ഇദ്ദേഹത്തെയാണെന്നു റിപ്പോർട്ടിൽ പറയുന്നു. പന്നുവിനെ കൊലപ്പെടുത്താനുള്ള ആളെ കണ്ടെത്താൻ നിഖിൽ ​ഗുപ്ത എന്ന വ്യക്തിയെ നിയോ​ഗിച്ചത് വിക്രം യാദവ് ആണെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. നിഖിൽ ​ഗുപ്തയെ കഴിഞ്ഞ വർഷം ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here