കണ്ണഞ്ചിപ്പിക്കും ആ കാഴ്ച; ജയിംസ് വെബ് പകർത്തിയ വ്യാഴത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ശാസ്ത്രലോകം

0

ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ്പായ ജെയിംസ് വെബ്ബ് പകര്‍ത്തിയ വ്യാഴം ഗ്രഹത്തിന്റെ ചിത്രം വൈറലാകുന്നു. നീല ധ്രുവദീപ്തിയോടു കൂടിയുള്ള ചിത്രങ്ങൾ കണ്ടാൽ ഇതുവരെ വിവിധ ടെലിസ്കോപ്പുകളും പ്രോബുകളും മറ്റുമെടുത്ത ചിത്രങ്ങൾ മാറിനിന്നു പോകും. അത്രയ്ക്കു തെളിമയോടും മിഴിവോടെയുമാണ് വ്യാഴഗ്രഹത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തെത്തിയിരിക്കുന്നത്. അമാല്‍തിയ, അദ്രാസ്റ്റിയ എന്നീ പേരുകളുള്ള രണ്ട് കുഞ്ഞന്‍ ഉപഗ്രഹങ്ങളും നീല പ്രകാശ വലയങ്ങളും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തോടൊപ്പം ചിത്രത്തില്‍ കാണാം.

ശനിയുടെ പോലെ വ്യക്തമല്ലെങ്കിലും സൗരയൂഥത്തിലെ ഏറ്റവും വലിയ വാതകഭീമനായ വ്യാഴത്തിന് മങ്ങിയ നിലയിലുള്ള വലയങ്ങളുണ്ട്. ഈ വലയങ്ങൾ പുതിയ ജയിംസ‌്‌വെബ് ചിത്രങ്ങളിൽ കാണാം. വ്യാഴഗ്രഹത്തിന്റെ അത്ര പ്രശസ്തരല്ലാത്ത ചന്ദ്രൻമാരായ അമൽത്തിയ, അദ്രാസ്റ്റിയ എന്നിവയെയും ചിത്രത്തിൽ കാണാവുന്നതാണ്. നാസയോടൊപ്പം കനേഡിയൻ സ്പേസ് ഏജൻസി, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവർ സഹകരിച്ചാണ് ജയിംസ് വെബ്ബിന്റെ നിയന്ത്രണം.

‘സത്യസന്ധമായി പറഞ്ഞാല്‍ ഈ ചിത്രം ഇത്ര മനോഹരമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല.’ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഇംകെ ഡി പാറ്റര്‍ പറഞ്ഞു. വ്യാഴത്തിന്റെ വളയങ്ങള്‍, ചെറിയ ഉപഗ്രഹങ്ങള്‍, ഗാലക്സികള്‍ എന്നിവയെല്ലാം ഒരേ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത് ശരിക്കും ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒബ്‌സര്‍വേറ്ററിയുടെ നിയര്‍-ഇന്‍ഫ്രാറെഡ് ക്യാമറ ഉപയോഗിച്ചാണ് സംയോജിത ചിത്രങ്ങള്‍ എടുത്തത്. 2021 ഡിസംബറില്‍ ഫ്രഞ്ച് ഗയാനയില്‍ നിന്ന് ഏരിയന്‍ 5 റോക്കറ്റില്‍ വിക്ഷേപിച്ച ജെയിംസ് വെബ്ബ് ഭൂമിയില്‍ നിന്ന് ഒരു ദശലക്ഷം മൈല്‍ (1.6 ദശലക്ഷം കിലോമീറ്റര്‍) അകലെ ലഗ്രാഞ്ച് പോയിന്റ് എന്നറിയപ്പെടുന്ന ബഹിരാകാശ മേഖലയില്‍ സൂര്യനെ ചുറ്റുകയാണ്.

യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, കനേഡിയന്‍ ബഹിരാകാശ ഏജന്‍സി എന്നിവ സഹകരിച്ചാണ് ജെയിംസ് വെബ്ബിന്റെ ദൗത്യങ്ങള്‍. വ്യാഴത്തിന്റെ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങള്‍ അവിശ്വസനീയമെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.

ജയിംസ് വെബ്ബിലെ ഇൻഫ്രാറെഡ് ക്യാമറയായ നിയർ ഇൻഫ്രാറെഡ് ക്യാമറയാണ് ചിത്രങ്ങൾ പകർത്തിയത്. വ്യാഴഗ്രഹത്തിലെ പ്രശസ്തമായ കൊടുങ്കാറ്റ് മേഖലയായ ഗ്രേറ്റ് റെഡ് സ്റ്റോം ഉൾപ്പെടെ ചിത്രത്തിൽ കാണാം. ഗ്രഹത്തിലെ വാതകമേഘങ്ങളും കാണാവുന്നതാണ്

Leave a Reply