നൈട്രജന്‍ ശ്വസിപ്പിച്ചുള്ള വധശിക്ഷയ്ക്ക് യുഎസില്‍ അനുമതി; ഈ ശിക്ഷാരീതി നടപ്പിലാക്കുന്നത് ഇതാദ്യം

0

 

യുഎസ് സംസ്ഥാനമായ അലബാമയില്‍ നൈട്രജന്‍ ശ്വസിപ്പിച്ചുള്ള വധശിക്ഷയ്ക്ക് അനുമതി നല്‍കി യുഎസ് ഫെഡറല്‍ കോടതി.

മാസ്‌ക്കിലൂടെ നൈട്രജന്‍ വാതകം ശ്വസിപ്പിച്ചുള്ള വധശിക്ഷ രീതിയാണിത്.

വാടകക്കൊലയാളി കെന്നത്ത് സ്മിത്തിന്റെ വധശിക്ഷ ഈ രീതിയില്‍ ഈ മാസം 25ന് നടപ്പിലാക്കും. യുഎസില്‍ ഈ രീതിയിലുളള വധശിക്ഷ നടപ്പിലാക്കുന്നത് ഇതാദ്യമാണ്.

 

അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകമാണ് നൈട്രജന്‍. അതായത് അന്തരീക്ഷത്തില്‍ 78 ശതമാനമാണ് നൈട്രജന്റെ അളവ്. തോത് കൂടുതലാണെങ്കിലും ഓക്സിജന്‍ കലരാത്ത നൈട്രജന്‍ ശ്വസിക്കുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. നൈട്രജന്‍ അസ്ഫിക്‌സിയേഷന്‍ എന്നാണ് ഈ ശ്വാസം മുട്ടല്‍ അവസ്ഥയ്ക്ക് പറയുന്നത്.

 

എന്നാല്‍ ഈ രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളി. യുഎസിലെ 50 സംസ്ഥാനങ്ങളില്‍ 27ല്‍ മാത്രമാണു വധശിക്ഷ നിയമപരം. വിഷ രാസവസ്തുക്കള്‍ കുത്തിവച്ചാണു പൊതുവേ ശിക്ഷ നടപ്പാക്കുക. മിസിസിപ്പി, ഓക്ലഹോമ സംസ്ഥാനങ്ങളിലും നൈട്രജന്‍ വധശിക്ഷയ്ക്കു അംഗീകാരമുണ്ടെങ്കിലും നടപ്പിലാക്കിയിട്ടില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here