കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം തുടരും; തടയാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും’; ഭീഷണിയുമായി ഹൂതി നേതാവ്

0

 

ഹൂതി വിമതര്‍ക്ക് അമേരിക്ക നല്‍കിയ മുന്നറിയിപ്പ് തള്ളി നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂദി. ചെങ്കടല്‍ വഴി കടന്നു പോകുന്ന കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ശക്തമാക്കുമെന്നും സൈനിക നടപടിയുമായി മുന്നോട്ട് പോയാല്‍ അമേരിക്കയ്ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും ശക്തമായ മറുപടി നല്‍കുമെന്നാണ് ഭീഷണി. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് അബ്ദുള്‍ മാലിക് ഇക്കാര്യം പറഞ്ഞത്.

 

അമേരിക്ക തങ്ങള്‍ക്ക് നേരെ തിരിയുകയാണെങ്കില്‍ ശക്തമായി നേരിടുമെന്നാണ് അബ്ദുള്‍ മാലിക് പറഞ്ഞു. അമേരിക്കയോ സഖ്യകക്ഷികളോ ഏതെങ്കിലും രീതിയില്‍ ഹൂതികളെ ആക്രമിച്ചാല്‍ അതിലും വലിയ ശിക്ഷ നല്‍കുമെന്നും ഇയാള്‍ ഭീഷണി മുഴക്കി. ”അമേരിക്ക, ബ്രിട്ടണ്‍, ഇസ്രായേല്‍ എന്നിവരുമായി ഏറ്റുമുട്ടാന്‍ ഞങ്ങള്‍ തയ്യാറാണ്. അതിനായി എത്ര പേരുടെ ജീവന്‍ നഷ്ടമായാലും അത് തങ്ങളെ ബാധിക്കില്ല. ആയിരക്കണക്കിന് പോരാളികളെയാണ് അമേരിക്കയ്ക്ക് എതിരെയുള്ള യുദ്ധത്തിനായി അണിനിരത്തിയിരിക്കുന്നതെന്നും” അല്‍ ഹൂദി പറയുന്നു.

 

കഴിഞ്ഞ രണ്ട് മാസത്തോളമായി ചെങ്കടല്‍ വഴി കടന്നു പോകുന്ന കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ശക്തമായതിന് പിന്നാലെയാണ് അമേരിക്ക ശക്തമായ താക്കീതുമായി രംഗത്തെത്തിയത്. ഇനിയും ആക്രമണം തുടരാനാണ് ഉദ്ദേശമെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്.

 

LEAVE A REPLY

Please enter your comment!
Please enter your name here