കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആർഎസ്എസിന്റെ ബി ടീം; മൃദുഹിന്ദുത്വ സമീപനം; അസംതൃപ്തിയുള്ളവർ ഇടതുപക്ഷത്തേക്കു വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

0

കോഴിക്കോട്: കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തിൽ അസംതൃപ്തിയുള്ളവർ ഇടതുപക്ഷത്തേക്കു വരുമെന്നു മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിലും ലീഗിലും ഈ നിലപാടിൽ അസംതൃപ്തിയുള്ളവരുണ്ടെന്നും റിയാസ് പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആർ എസ് എസിന്റെ ബി ടീമാണ്. ഇതിൽ യു ഡി എഫിലെ മതനിരപേക്ഷ നിലപാട് ഉള്ളവർക്ക് അതൃപ്തിയുണ്ട്. കോൺഗ്രസിലും ലീഗിലും അസംതൃപ്തരുണ്ട്. കോൺഗ്രസിന്റെ ദേശീയ നേതൃത്വം സ്വീകരിക്കുന്ന നിലപാടുകൾക്ക് വിരുദ്ധമായി ബിജെപി ആഗ്രഹിക്കുന്നതുപോലെ അവരുടെ മുദ്രാവാക്യങ്ങൾക്ക് സിന്ദാബാദ് വിളിക്കുന്നവരായി ഇവിടെ കോൺഗ്രസ് നേതാക്കൾ മാറിയിരിക്കുന്നു.

ഈ മൃദു ഹിന്ദുത്വ സമീപനത്തിൽ യുഡിഎഫിലുള്ളവർക്ക് അസംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്കെതിരായ ഇടതുപക്ഷത്തിന്റെ നിലപാടാണ് ശരി.യുഡിഎഫിന് വോട്ട് ചെയ്യുന്നവർ ഭാവയിൽ ആ നിലപാട് തിരുത്തുന്ന സാഹചര്യമുണ്ടാകും.2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കോൺഗ്രസിന് കുറഞ്ഞാൽ ബിജെപിക്ക് അത് നേട്ടമാകും എന്ന് കരുതി വോട്ട് ചെയ്തവരെല്ലാം ഇന്ന് നിരാശരാണ്.ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടണം, പാർലമെന്റിൽ ഇടത് അംഗങ്ങളുടെ എണ്ണം വർദ്ധിക്കണം.അങ്ങിനെയൊരു മനസ്സ് യുഡിഎഫിന് വോട്ട് ചെയ്തവർക്കിടയിലും ശക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

മുസ്ലിം ലീഗ് വർഗിയ കക്ഷിയല്ലെന്ന എംവിഗോവിന്ദന്റെ പ്രസ്താവനയിൽ പ്രതികരണവുമായി കൂടുതൽ നേതാക്കൾ ഇന്ന് രംഗത്തെത്തി.ലീഗ് വർഗ്ഗീയ പാർട്ടിയല്ലെങ്കിലും എതിർചേരിയിലുള്ള ലീഗിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി നടക്കുന്നത് അപക്വമായ ചർച്ചകളെന്നാണ് സിപിഐ നിലപാട്.എംവി ഗോവിന്ദന്റെ പ്രസ്താവനയും ചർച്ചകളും അനാവശ്യ വിവാദമുണ്ടാക്കിയെന്നാണ് സിപിഐ സംസ്ഥാന നേതൃത്വത്തിന്റ കുറ്റപ്പെടുത്തൽ. നിലവിൽ എൽഡിഎഫ് ഒരു പ്രതിസന്ധിയും നേരിടുന്നില്ല, പ്രശ്‌നങ്ങളാകട്ടെ പ്രതിപക്ഷത്തുമാണ്, ലീഗ് പിഎഫ്‌ഐ പോലെ വർഗ്ഗീയപാർട്ടിയല്ലെങ്കിലും എതിർ ചേരിയിലെ പാർട്ടിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകിയത് ഒരാവശ്യവുമില്ലാത്ത നടപടിയാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു.

രക്തത്തിലും മജയിലും മാംസത്തിലും വർഗീയതയുള്ള പാർട്ടിയാണ് മുസ്ലിംലീഗെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞു.ലീഗിനെ ഇടത്മുന്നണിയിലെടുക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. ലീഗിന് മതേതര സർട്ടിഫിക്കറ്റ് കൊടുക്കുകയാണ് എംവി ഗോവിന്ദൻ. യുസി രാമന് പോലും ലീഗിൽ അംഗത്വമില്ല. മുസ്ലിംങ്ങൾക്ക് മാത്രം അംഗത്വം നൽകുന്ന പേരിൽ തന്നെ മതമുള്ള പാർട്ടിയാണ് ലീഗെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here