13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

0

ദുബായ്: ദുബായില്‍ മരിച്ച പ്രവാസി മലയാളി തൃശൂര്‍ ഗുരുവായൂര്‍ കാരക്കാട് വള്ളിക്കാട്ടുവളപ്പില്‍ സുരേഷ് കുമാറിന്റെ (59) മൃതദേഹം 13 ദിവസത്തിന് ശേഷം വിട്ടുനല്‍കി. നാളെ രാവിലെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ആശുപത്രിയില്‍ പണം അടയ്ക്കാന്‍ വൈകിയതാണ് മൃതദ്ദേഹം വിട്ടുകിട്ടാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നത്. ആശുപത്രിയില്‍ അടയ്‌ക്കേണ്ടിയിരുന്ന മുഴുവന്‍ തുകയും സൗദി ജര്‍മന്‍ ആശുപത്രി അധികൃതര്‍ വേണ്ടെന്ന് വച്ചതോടെയാണ് മൃതദേഹം വിട്ടുകിട്ടിയത്.നാളെ രാവിലെ ആറ് മണിക്ക് ഷാര്‍ജ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റ് ഇകെ412ല്‍ മൃതദേഹം കൊണ്ടുപോകും. ഇന്ന് വൈകുന്നേരം മൃതദേഹം ആശുപത്രിയില്‍ നിന്ന് മുഹൈസിനയിലെ (സോണാപൂര്‍) മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററിലേക്ക് മാറ്റി. തുടര്‍ന്ന് വൈകിട്ട് എംബാമിങ് നടപടികള്‍ നടക്കും.

ഏപ്രില്‍ 22നാണ് സുരേഷ് കുമാര്‍ ദുബായിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ മരിച്ചത്. 4,59,000 രൂപ അടയ്ക്കാന്‍ ബാക്കിയുള്ളതിനാല്‍ ആശുപത്രിയില്‍ നിന്നു മൃതദേഹം വിട്ടുകൊടുത്തില്ല. ഇതോടെ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം മൃതദേഹം വിട്ടുകിട്ടുന്നതിനായുള്ള കാത്തരിപ്പിലായിരുന്നു.

Leave a Reply