ചെന്നൈ: തമിഴ്ഗാനത്തിനു ഗ്രൗണ്ടില്‍ നൃത്തം ചെയ്ത വിരാട് കോഹ്‌ലിയുടെ വീഡിയോ വൈറല്‍. ഉദ്ഘാടന മത്സരത്തിനിടെയാണ് പ്രസിദ്ധമായ അപ്പടി പോട്, പോട് പാട്ടിനു കോഹ്‌ലി നൃത്തം ചവിട്ടിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലായി മാറി.
മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടിയിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു തോല്‍വി വഴങ്ങിയിരുന്നു. ആറ് വിക്കറ്റിനാണ് ചെന്നൈ ജയിച്ചത്.ഓപ്പണറായി ക്രീസിലെത്തിയ കോഹ്‌ലി 21 റണ്‍സെടുത്തു മികച്ച സ്‌കോറിലേക്ക് കുതിക്കുന്നതിനിടെയാണ് പുറത്തായത്. ഒരു നാഴികക്കല്ലും അതിനിടെ കോഹ്‌ലി പിന്നിട്ടിരുന്നു.
ടി20 ഫോര്‍മാറ്റില്‍ 12,000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്.
