ഇടുക്കി: സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. ബിജെപി മധ്യമേഖല പ്രസിഡന്റ് ഹരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് എസ് രാജേന്ദ്രനെ സന്ദര്‍ശിച്ചത്. എസ് രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.
രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് സന്ദര്‍ശനം. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്ന് എസ് രാജേന്ദ്രന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറില്‍ ചില അക്രമ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ പരിശോധിക്കാനാണ് ബിജെപി നേതാക്കള്‍ എത്തിയതെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് രാജേന്ദ്രനെ അനുകൂലിക്കുന്ന തോട്ടം തൊഴിലാളികളെ സിപിഎം അനുഭാവികള്‍ മര്‍ദിച്ചെന്നും സിപിഎമ്മിനു വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നുമുള്ള ആരോപണങ്ങളും പരാതികളും ഉയര്‍ന്നിരുന്നു.