കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 400 രൂപ കുറവു രേഖപ്പെടുത്തിയ പവന്‍ വില ഇന്ന് 80 രൂപ തിരിച്ചു കയറി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,680 രൂപ. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 6585 ആയി.കഴിഞ്ഞ മാസം അന്‍പതിനായരം കടന്നു മുന്നേറിയ സ്വര്‍ണ വില പിന്നീട് കാര്യമായ ഇടിവില്ലാതെ തുടരുകയാണ്.