നിപ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ പരീക്ഷണം മനുഷ്യരിൽ തുടങ്ങി

0

 

 

ലണ്ടൻ: നിപ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ പരീക്ഷണം മനുഷ്യരിൽ തുടങ്ങി. ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയിലാണ് പരീക്ഷണം തുടങ്ങിയത്. ​കേരളത്തിൽ നിരവധി പേരുടെ മരണങ്ങൾക്ക് നിപ വൈറസ് ബാധ കാരണമായിരുന്നു. പശ്ചിമബംഗാളിലെ സിലുഗുരിയിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു.

 

നിപ വൈറസിന് ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. 25 വർഷത്തിന് മുമ്പ് മലേഷ്യയിലാണ് ആദ്യമായി നിപ സ്ഥിരീകരിച്ചത്. പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലും സിംഗപ്പൂരിലും രോഗബാധ കണ്ടെത്തി. കഴിഞ്ഞയാഴ്ച ആദ്യത്തെ പരീക്ഷണ ഡോസ് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി നൽകിയിരുന്നു. ആസ്ട്രസെനിക്ക കോവിഡ് 19 വാക്സിൻ പരീക്ഷണത്തിന് ഉപയോഗിച്ച ടെക്നോളജിയാണ് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയും ഉപയോഗിക്കുന്നത്.

 

നിലവിൽ 51 പേരിലാണ് വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നത്. 18 മുതൽ 55 വയസ് വരെ പ്രായമുള്ളവരിലാണ് വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നതെന്നും യൂനിവേഴ്സിറ്റി അറിയിച്ചു. ഇപ്പോൾ പ്രാഥമിക പരീക്ഷണങ്ങളാണ് നടത്തുന്നതെന്നും നിപ ബാധിച്ച രാജ്യങ്ങളിൽ തുടർ പരീക്ഷണങ്ങളുണ്ടാവുമെന്നും യൂനിവേഴ്സിറ്റി വ്യക്തമാക്കി.

 

നിപ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ പരീക്ഷണം മനുഷ്യരിൽ തുടങ്ങികഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആറ് പേർക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. പനി, തലവേദന, ചുമ, ശ്വാസതടസം എന്നിവയാണ് നിപയുടെ പ്രധാനലക്ഷ്യം

LEAVE A REPLY

Please enter your comment!
Please enter your name here