മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; കൊച്ചിയ്ക്ക് ഇനി സൂപ്പർ എസിപി

0

മിഥുൻ പുല്ലുവഴി

ക്രിമിനലുകളുടെ പേടിസ്വപ്‌നവും നാട്ടുകാരുടെ പ്രിയങ്കരനും. ജനമൈത്രി പൊലീസിലെ ജനകീയ പദ്ധതികളുടെ വക്താവ്. ധർമ്മരാജനെ തമിഴ്‌നാട്ടിലെത്തി പൊക്കിയ അന്വേഷണ മികവ്. പൊലീസ് തൊപ്പിയിലെ പൊൻതൂവലായി വിസ്മയ കേസ് അന്വേഷണവും…

നീതി നിർവഹണത്തിൽ യാതൊരു വിട്ടു വീഴ്ചയും കൂടാതെ നിയമം നടപ്പാക്കാൻ ഏതറ്റംവരെയും പോകും.. അതാണ് പുതിയ കൊച്ചി എ.സി.പി പി.രാജ്കുമാർ. 

മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി എന്നു പറയുന്നതാവും ശരി.
സൂര്യനെല്ലി കേസിൽ ഒളിവിൽ പോയ മുഖ്യപ്രതി ധർമരാജനെ കർണാടകത്തിൽ നിന്ന് പിടികൂടി വാർത്തകളിലിടം നേടിയ ഉദ്യോഗസ്ഥനാണ് രാജ്കുമാർ. വെളുത്ത പൊലീസ് ജീപ്പിൽ ചെളിയും വാരിപ്പൂശി രണ്ട് പൊലീസുകാർക്കൊപ്പമായിരുന്നു രാജ്കുമാറിന്റെ കർണാടക ഓപ്പറേഷൻ. അതുപോലെ മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ ഘാതകരെ പിടിച്ചതും കുപ്രസിദ്ധ ഗുണ്ടാ നേതാവ് സജിയെ പിടികൂടിയതും രാജ്കുമാറിന്റെ പൊലീസ് ജീവിതത്തിലെ മികവുകളാണ്. 

ഇതുവരെ ചാർജ്ജ് വഹിച്ച സ്്‌റ്റേഷൻ പരിധികളിലെല്ലാം തന്റേതായ മുദ്രപതിപ്പിച്ചു. വിസ്മയ കേസിൽ പത്ത് വർഷം ശിക്ഷ ലഭിക്കാൻ പാകത്തിന് തെളിവുകൾ ശേഖരിച്ചതിൽ ഡിവൈ.എസ്. പി പി.രാജ്കുമാറിനും നല്ലൊരു പങ്കുണ്ട്. കേസിൽ ഏറ്റവും ശക്തമായ തെളിവായി മാറിയത് ഡിജിറ്റൽ തെളിവുകളായിരുന്നു. ഈ തെളിവുകൾ സാങ്കേതിര പരിശോധനയിലൂടെ വീണ്ടെടുത്തതാണ് കേസിൽ പ്രതിഭാഗം വാദങ്ങളെ പൊളിച്ചത്.

മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; കൊച്ചിയ്ക്ക് ഇനി സൂപ്പർ എസിപി 1

നിയമപുസ്തകം അനുശാസിക്കുന്ന കടമകൾക്കും ഉത്തരവാദിത്തങ്ങൾക്കുമപ്പുറം ജനനന്മ ലക്ഷ്യമാക്കി കർമമേഖലയെ ജീവസുറ്റതാക്കുന്ന ഒരു നല്ല ഭരണാധികാരിയുടെ തലത്തിലാണ് പി. രാജ്കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ജനപ്രീതി നേടി ശ്രദ്ധേയനാകുന്നത്. 

ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാൽ ഒന്നുംനടക്കില്ലെന്ന പൊതുബോധത്തിന് മാറ്റം വരുത്തി വിധത്തിലുള്ള ഇടപെടലുകളാണ് ഈ ഉദ്യോഗസ്ഥനിൽ നിന്നും ഉണ്ടായിട്ടുള്ളത്. ക്രമസമാധാന പാലനത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതാണ് ഇദ്ദേഹത്തിന്റെ ശൈലി. 2006-2009കാലഘട്ടത്തിൽ വെല്ലൂർ പൊലീസ് സ്റ്റേഷൻ പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളുമായി ചേർന്ന് സ്റ്റേഷൻ പരിധിയിൽ നടപ്പാക്കിയ നൈറ്റ് പട്രോളിങ് പദ്ധതിയും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ പദ്ധതിയിലൂടെ എല്ലാദിവസവും വൈകിട്ട് ഒരു ഓട്ടോറിക്ഷ പൊലീസ് സ്റ്റേഷനിൽ എത്തുകയും അതിൽ പൊലീസ് ഉദ്യോഗസ്ഥനും കൂടി കയറി സ്റ്റേഷൻ പരിധിയിൽ പട്രോളിങ് നടത്തുന്ന രീതി. സ്റ്റേഷൻ പരിധിയിൽ ജനങ്ങൾ ഭയവിഹ്വലരായി, മോഷണ ശല്യമില്ലാതെ ജീവിക്കാനായി നടപ്പാക്കിയ പദ്ധതി. ഇന്ധനം സ്റ്റേഷൻ പരിധിയിലെ വ്യാപാരികൾ തന്നെ അടിച്ചു കൊടുക്കുന്നു. കാരണം ഇതിന്റെ ഗുണം പ്രധാനമായും ലഭിക്കുന്നതും വ്യാപാരികൾക്ക് തന്നെയാണ്. രാത്രികാലങ്ങളിൽ ജനങ്ങൾക്ക് സ്വൈര്യജീവിതം ഉറപ്പു വരുത്തുക വഴി സ്റ്റേഷൻ പരിധിയിൽ നടന്നുവരുന്ന മോഷണങ്ങളും മോഷണ ശ്രമങ്ങളും ഇല്ലാതാക്കുവാനും ഇതിലൂടെ ജനങ്ങൾക്ക് പൊലീസിനോട് ആദരവും സ്‌നേഹവും നേടിയെടുക്കാനും സാധിക്കുന്നു. ഇത്തരത്തിൽ പൊലീസിന്റെയും ഓട്ടോ ഡ്രൈവേഴ്സ്സിന്റെയും വ്യാപാരികളുടെയും സംയുക്തമായ സഹകരണത്തിലൂടെയുള്ള പദ്ധതി അങ്ങേയറ്റം വിജയകരമാക്കി തീർത്തതും രാജ് കുമാറിന്റെസമൂഹത്തിനോടുള്ള ഉത്തരവാദിത്വബോധവും , കൃത്യമായ നേതൃത്വപാടവവും തന്നെയായിരുന്നു.

മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; കൊച്ചിയ്ക്ക് ഇനി സൂപ്പർ എസിപി 2

അതുപോലെ തന്നെ ശ്രദ്ധ നേടിയ പദ്ധതിയായിരുന്നു വിദ്യാമൃതം പദ്ധതിയും.സമൂഹത്തിന്റെ പല കോണിലും സാമ്പത്തിക പ്രതിസന്ധി മൂലം തുടർപഠനത്തിന് സാധിക്കാതെ ഇനിയെന്ത് എന്ന ചോദ്യത്തിന് മുൻപിൽ പകച്ചു നിൽക്കുന്ന സാധാരണക്കാരനു കൈത്താങ്ങാവുന്ന ഒരു പദ്ധതിയാണ് വിദ്യാമൃതം പദ്ധതി. കേരള പൊലീസിന്റെ, പ്രത്യേകിച്ച് രാജ് കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും സാധുക്കൾക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായ ഒരു പദ്ധതി. ഇദ്ദേഹം 2009- 2010 കാലയളവിൽ പാലാ സബ് ഇൻസ്പെക്ടർ ആയിരുന്ന കാലയളവിൽ ആണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. 2009 ഓഗസ്റ്റ് 24നു ജനമൈത്രി സംവിധാനം ആരംഭിച്ചപ്പോൾ ഇദ്ദേഹം തന്റെ സഹപ്രവർത്തകർ വഴി ജനങ്ങളുടെ സഹകരണവും അവരുടെ ജീവിത നിലവാരവും എങ്ങനെയെന്നും അറിയാൻ നിർദ്ദേശിച്ചിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ ഏറ്റവും നിർധനരായ നൂറുകണക്കിന് കുട്ടികൾ, അവർക്ക് ശരിയായ വിദ്യാഭ്യാസം കിട്ടാത്തതിനാൽ നല്ല രീതിയിൽ എത്തുവാൻ പറ്റുന്നില്ല എന്നത് റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിരുന്നു.

രാജ്കുമാർ ഉടൻ തന്നെ ആ വർഷം പ്ലസ് ടു പരീക്ഷ കഴിഞ്ഞവരും എന്നാൽ എസ്എസ്എൽസിക്ക് 85 ശതമാനത്തിൽ അധികം മാർക്ക് വാങ്ങിയതുമായ നിർധന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്കായി പാലാ ബ്രില്യന്റ്, ടാലെന്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ എഞ്ചിനീയറിങ് /മെഡിക്കൽ എൻട്രൻസ് പരിശീലനം തരപ്പെടുത്തി കൊടുത്തു. ആ വർഷം 35പേർ പരീക്ഷ എഴുതിയപ്പോൾ അതിൽ പത്തിലേറേപ്പേർ എഞ്ചിനീയറിങ്ങിനു ചേർന്ന് പഠിക്കുവാൻ സാധിച്ചു. ഒരു പക്ഷെ അവർക്ക് ഈ വിധത്തിൽ കോച്ചിങ് ലഭിച്ചില്ലായിരുന്നുവെങ്കിൽ അവർ ഇടക്ക് വച്ച് പഠനം നിറുത്തിയേനെ. ഇന്ന് അവർ എഞ്ചിനീയർമാരായി ജീവിക്കുന്നു. മാത്രവുമല്ല 2010മുതൽ ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ തീർത്തും വരുമാനമില്ലാത്ത മിടുക്കരായ വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിച്ച് 100കണക്കിന് കുട്ടികളെ ഡോക്ടർമാരും എഞ്ചിനീയർമാരും ആക്കി തീർത്തു. ഇന്നും ഈ പദ്ധതി തുടർന്നുകൊണ്ടിരിക്കുന്നു. ജനനന്മ ലക്ഷ്യം വച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ എന്നും കരിപുരണ്ട ജീവിതങ്ങൾക്ക് വെളിച്ചം പകരാൻ സാധിച്ചിരുന്നു.

മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; കൊച്ചിയ്ക്ക് ഇനി സൂപ്പർ എസിപി 3

ഇത് കൂടതെ വേനൽ കാലത്ത് കുടിവള്ള ക്ഷാമം രൂക്ഷമാകുന്ന മേഖലകളിൽ പി രാജ്കുമാറിന്റെ നേതൃത്വത്തിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ടാങ്കർ സംഘടിപ്പിച്ചു കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേഖലകളിൽ വെള്ളം എത്തിക്കുകയാണ് ചെയ്തത്. പൊതുജനങ്ങളുടെ കൈയടി നേടാനും ഈ പദ്ധതിയിലൂടജെ സാധിച്ചു. കുട്ടി സൗഹൃദ പൊലീസ് സ്‌റ്റേഷനായിരുന്നു രാജ്കുമാർ എന്ന നിയമപാലകൻ നടപ്പിലാക്കിയ മറ്റൊരു പദ്ധതി. 2016 ൽ കേരള പൊലീസ് ആവിഷ്‌കരിച്ചപ്പോൾ 2009-2010 ൽ തന്നെ രാജ്കുമാർ ഇത് നടപ്പിൽ വരുത്തിയിരുന്നു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള പദ്ധതികളും, മറിച്ചു മോശമായൊരു സാഹചര്യമുണ്ടായാൽ അതിനെ മറികടക്കാൻ കുട്ടികളെ സ്വയംപര്യാപ്തരാക്കുന്നതിനും നീന്തൽ പോലുള്ള പരിശീലനം വരെ സംഘടിപ്പിച്ചു ഈ ഓഫീസർ.

ഇതിലൂടെ സ്വയം രക്ഷാമാർഗ്ഗം ഉണ്ടാക്കിക്കൊടുക്കുകയും സ്വന്തം ജീവൻ പോലെ തന്നെ അപകട സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള ഉപാധിയായി മാറ്റാൻ ഉതകുന്ന തരത്തിലാണ് 2010ൽ പാലായിൽ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടത്തിയത്. മീനച്ചിലാറിൽ നിരവധി ജീവനുകളാണ് വർഷംതോറും പൊലിയുന്നത്. അതിനാൽ തന്നെ സ്റ്റേഷൻ പരിധിയിൽ നീന്തൽ പരിശീലനം നടത്തിയിരുന്ന സ്ഥാപനങ്ങളുമായി കൈകോർത്ത് ഏതാണ്ട് 75ൽ അധികം കുട്ടികളെയാണ് ജീവൻ രക്ഷാ മാർഗങ്ങളിൽ ഒന്നായ നീന്തൽ പരിശീലിപ്പിച്ചത്.പൊലീസ് വാഹനങ്ങളിൽ തന്നെ കുട്ടികളെ കൊണ്ടു വരികയും പോകുകയും ചെയ്യുന്നതുകൊണ്ട് കുട്ടികളിൽ പൊലീസിനോട് ഉള്ള ഭയം ഇല്ലാതാക്കാനും അതിലുപരി സ്‌നേഹം വളർത്താനും സാധിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; കൊച്ചിയ്ക്ക് ഇനി സൂപ്പർ എസിപി 4

പാലായിലെ മരിയഭവനവും കൂവപ്പടിയിലെ ബെത്ലഹേം അഭയ ഭവനും ഫോർട്ടുകൊച്ചിയിലെ ഗുഡ് ഹോപ്പും ആശ്വാസ ഭവനവുമൊക്കെ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ കാരുണ്യം അനുഭവിച്ചറിഞ്ഞവരാണ്. മാനസികമായി വെല്ലുവിളി നേരിടുന്നവരെ സഹായിക്കാനും മുൻകൈയെടുത്ത് അദ്ദേഹം രംഗത്തുവരികയായിരുന്നു. അവഗണനകൾ നിറഞ്ഞ വാർദ്ധക്യം മുന്നിൽ കണ്ടു തന്നെയാണ് മുതിർന്ന പൗരന്മാരെ ആദരിക്കുന്ന പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും പി രാജ്കുമാറിയിരുന്നു. നാട്ടിലെ പ്രായംചെന്ന പൗരന്മാരെ ക്ഷണിച്ച് ടെക്‌സ്‌റ്റൈൽസുകളുമായി ചേർന്ന് പൊന്നാടകൾ വാങ്ങുകയും നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ വെച്ച് ഇവരെ ആദരിക്കുകയും ചെയ്യുന്നതിലൂടെ വയോജനങ്ങളുടെ പ്രാധാന്യം എത്രമാത്രമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ സാധിച്ചു എന്ന് മാത്രമല്ല മക്കളുടെയും ചെറുമക്കളുടെയും കണ്ണ് തുറപ്പിക്കാനും സാധിച്ചു.

സൈബർ കെണിയിൽ കുട്ടികൾ വീഴുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകൈ എടുക്കാനും പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ഇതിനായി രൂപീകരിച്ച ഒന്നാണ് വനിതാ ജാഗ്രത സമിതി. ഒരു ഏരിയയിലെ മുഴുവൻ സ്‌കൂളുകളിലേക്കും ആയി അതാത് പ്രദേശത്തെ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ,പിടിഎ, ഡോക്ടർ,വക്കീൽ,കൗൺസിലർമാർ, സ്‌കൂൾ വാഹന ഡ്രൈവർമാർ എന്നിവരാണ് സമിതി അംഗങ്ങൾ. കുട്ടികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കപ്പെടാൻ ഉള്ള ഒരു വേദിയൊരുക്കുകയാണ് ഇതിലൂടെ കേരള പൊലീസ് ഉദ്ദേശിച്ചത്. ഇതും നടപ്പിലാക്കുന്നതിൽ പി രാജ്കുമാറിന്റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; കൊച്ചിയ്ക്ക് ഇനി സൂപ്പർ എസിപി 5

സ്‌കൂൾ കുട്ടികൾ ക്ലാസിൽ പോകാതെ കറങ്ങി നടക്കുന്നത് ഒഴിവാക്കാനും നടപടി സ്വീകരിച്ചിരുന്നു പി രാജ്കുമാർ. നെടുമ്പാശ്ശേരിയിൽ ഇൻസ്‌പെക്ടർ ആയിരുന്ന രാജ്കുമാർ കുട്ടികളുടെ ഈ പ്രവൃത്തി ഇല്ലാതാക്കാൻ ഒരു പദ്ധതി നടപ്പിലാക്കിയത്. സ്‌കൂളിൽ കയറാതെ നടക്കുന്ന കുട്ടികൾ സാധാരണ തങ്ങാറുള്ള സ്ഥലങ്ങളാണ് തീയേറ്ററും ബീച്ചും. ഇവിടങ്ങളിൽ എത്തി കുട്ടികളെ പൊക്കി സ്‌കൂളിൽ എത്തിച്ച സംഭവങ്ങൾ വരെയുണ്ടായി. ക്ലാസ് മുറികളിൽ ഹാജർ ഉറപ്പാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ജോലി ചെയ്തിരുന്ന എല്ലായിടത്തും രക്തദാനക്യാമ്പ് സംഘടിപ്പിക്കാൻ അടക്ക അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഓട്ടോ ഡ്രൈവർമാർക്കും നാട്ടുകാർക്കും ഫസ്റ്റ് എയ്ഡ് ട്രെയിനിങ് പരിശീലനം നൽകി സുരക്ഷ ഉറപ്പ് വരുത്തി. യാത്രാമധ്യേ ഒരു അപകടമുണ്ടായാൽ സ്വയരക്ഷയ്‌ക്കോ, അഥവാ യാത്രക്കാരന്റെ രക്ഷയ്ക്കു വേണ്ടിയോ ഉപകാരപ്രദമാകും വിധം ജനസേവനം നിർവഹിക്കുന്ന പൊലീസുകാരന്റെ ദീർഘവീക്ഷണവും ഇതിലൂടെ വ്യക്തമാണ്. എവിടെയൊക്കെ ജോലി ചെയ്തിട്ടുണ്ടോ അവിടെയൊക്കെ ഈ പദ്ധതി അദ്ദേഹം നടപ്പാക്കിയിട്ടുണ്ട്.

തൃപ്പൂണിത്തുറ,പാലാ,പൊൻകുന്നം, നെടുമ്പാശ്ശേരി,ഫോർട്ട് കൊച്ചി എന്നീ സ്റ്റേഷൻ പരിധിയിൽ ജോലി ചെയ്യപ്പോൾ മദ്യാസക്തി കുറയ്ക്കാനുള്ള ഇടപെടലുകളുമായും ഈ ഉദ്യോഗസ്ഥൻ രംഗത്തുണ്ടായിരുന്നു. 10,000 രൂപ മുടക്കി 20,000 പോസ്റ്റ് കാർഡുകൾ വാങ്ങുകയും അതിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ എഴുതി എല്ലാ കുടുംബശ്രീ യൂണിറ്റുകളിലേക്ക് അയച്ചു. ഇത് വലിയൊരു മാറ്റം ഉണ്ടാക്കുന്ന മികവാർന്ന ബോധവൽക്കരണം കൂടിയായിരുന്നു. മദ്യവും മയക്കുമരുന്നും കാർന്നുതിന്നുന്ന ജീവിതങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും മോചനം നേടി കൊടുക്കാൻ ഈ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; കൊച്ചിയ്ക്ക് ഇനി സൂപ്പർ എസിപി 6

യുവജന സഹകരണവും പൊതുജനങ്ങളുമായി ഒരുമിച്ചു പോകാൻ വേണ്ടിയും മികച്ച പദ്ധതികളും അദ്ദേഹം ആവിഷ്‌ക്കരിച്ചിരുന്നു. ചുക്കുകാപ്പിയിലൂടെ അപകടങ്ങൾക്കൊരു ഫുൾസ്റ്റോപ്പ് എന്ന പേരിലും പദ്ധതി അദ്ദേഹം നടപ്പിലാക്കിയിരുന്നു. കണമല ദുരന്തം പോലുള്ള അപകടങ്ങൾ തുടർക്കഥയാവുന്ന ശബരിമല സീസൺ. ഓരോ സീസൺ കഴിയുമ്പോഴും 10 കണക്കിന് അയ്യപ്പന്മാർ മരണപ്പെടുകയോ 100 കണക്കിന് അയ്യപ്പന്മാർ പരിക്കേൽക്കുകയോ ചെയ്യുന്നു. പൊലീസ്, മോട്ടോർ വാഹന ഡിപ്പാർട്‌മെന്റ് ഒത്തുചേർന്ന് ഈ ആഘാതം കുറയ്ക്കാനായി പട്രോളിങ് ശക്തമാക്കുകയും കൂടുതൽ പേരെ നിയോഗിക്കുകയും ചെയ്‌തെങ്കിലും ഡ്രൈവർമാർ ഉറക്കം തൂങ്ങുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനോ യഥാർത്ഥത്തിൽ ഫലമുണ്ടാകുന്നില്ല.

ആ സാഹചര്യത്തിലാണ് പൊൻകുന്നത്ത് 2012 മുതൽ നടപ്പാക്കിയ ചുക്കുകാപ്പി വിതരണം വ്യത്യസ്തമാകുന്നതും ഫലപ്രദമാകുന്നതും.2012 ൽ പൊൻകുന്നം ഏരിയയിലെ വിവിധ സംഘടനകളെ വിളിച്ചു ചേർത്ത് അപകടത്തിന്റെ കാര്യഗൗരവങ്ങൾ ചർച്ച ചെയ്ത് ചുക്കുകാപ്പി വിതരണത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ സമിതി രൂപീകരിച്ചു.ചുക്കുകാപ്പി വിതരണ ചുമതല ജാതിമതഭേദമന്യേ വിവിധ സംഘടനാ പ്രവർത്തകരെ ചുമതലപ്പെടുത്തുകയും ഇതിലൂടെ മതസൗഹാർദം ശക്തിപ്പെടുത്താനുള്ള ഫലവത്തായ ഒരു മരുന്നായി മാറുകയും ചെയ്തിട്ടുണ്ട്.

മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; കൊച്ചിയ്ക്ക് ഇനി സൂപ്പർ എസിപി 7

അപകടമരണങ്ങൾ ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് രാത്രി ഉറക്കമൊഴിച്ച് വണ്ടി ഓടിക്കുന്നത്.ഇത് എങ്ങനെ പരിഹരിക്കാം എന്ന ചോദ്യത്തിന് ഉത്തരവുമായാണ് പൊൻകുന്നം സിഐ ആയിരുന്ന രാജ്കുമാറിന്റെ നേതൃത്വത്തിൽ ചുക്കുകാപ്പി വിതരണം പദ്ധതി നടപ്പിലാക്കിയത്. ഇങ്ങനെ ഉറക്കം കളയാൻ ചുക്കുകാപ്പി കൊടുത്തു വിടുന്നതുകൊണ്ട് തന്നെ പൊൻകുന്നം മുതൽ എരുമേലി വരെ പോകുന്ന 26 കിലോമീറ്റർ ദൂരം ഒത്തിരി വളവുകൾ ഉണ്ടായിട്ടും ആ സ്ഥലത്ത് പിന്നീട് അപകടങ്ങൾ ഉണ്ടായിട്ടില്ല എന്നതും ഈ പദ്ധതിയുടെ വലിയ വിജയം തന്നെയാണ്. കാലമേറെ കഴിഞ്ഞിട്ടും ഈ പദ്ധതി ഇപ്പോഴും തുടർന്നു കൊണ്ടു പോകുന്നു എന്നത് ഏറെ സന്തോഷപ്രദമാണ്.

ശബരിമലയുടെ അവസാന സീസൺ എന്ന് പറയുന്നത് മണ്ഡലകാലം കഴിഞ്ഞിട്ടുള്ള മകരവിളക്കിന്റെ സമയത്താണ്. കൂടുതൽ ആൾക്കാരും നടന്നു പോകുന്ന സമയത്ത് അവർക്ക് വിശ്രമം കണ്ടെത്തേണ്ടതുണ്ട്. അതിനായി ആശ്രയിക്കുന്നത് റോഡിന്റെ ഇരുവശങ്ങളും ആണ്. വഴിയരികിൽ വിശ്രമിക്കുമ്പോൾ വണ്ടിയോടിച്ചു വരുന്നവരുടെ ശ്രദ്ധയിൽപെടാതെ ഭക്തരുടെ ദേഹത്ത് വണ്ടി ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ ഏറെയാണ്. ഇത് തടയുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുവെട്ടി തെളിക്കുകയും വിശ്രമത്തിന് ഇരിക്കാൻ ആവശ്യമായ ഇരിപ്പിടങ്ങൾ സജ്ജമാക്കുകയും ചെയ്തു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം പ്രാപ്തമാക്കാൻ കണ്ടെത്തിയ ഒരു മാർഗമാണ് ഇവിടെ ഭംഗിയായി നടപ്പിലാക്കി ഫലം കണ്ടത്.

മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; കൊച്ചിയ്ക്ക് ഇനി സൂപ്പർ എസിപി 8

ഏത് അപകടം നടന്നാലും ജനങ്ങൾ ആദ്യം വിവരം അറിയിക്കുന്നത് പൊലീസിനെയാണ്. വാഹനാപകടം ഉണ്ടായാലും,വെള്ളത്തിൽ വീണ് അപകടം പറ്റിയാലും,വെടിക്കെട്ട് അപകടം ഉണ്ടായാലും,ജനങ്ങൾ ആദ്യം ഓടിയെത്തുന്നത് പൊലീസിന്റെ അടുത്താണ്. പൊലീസ് എത്തുമ്പോഴേക്കും ദുരന്തത്തിന് വ്യാപ്തി കൂടിയിട്ടുണ്ടാകും. ഇത്തരത്തിൽ സംഭവിക്കുന്ന ദുരന്തത്തിന് വ്യാപ്തി കുറയ്ക്കാൻ എന്ത് ചെയ്യാം എന്ന് ആലോചനയാണ് അദ്ദേഹത്തെ ‘ദുരന്ത നിവാരണ സേന’ എന്ന ആശയത്തിലേക്ക് എത്തിക്കുന്നത്.ജെസിബി ഓപ്പറേറ്റേഴ്‌സ്, ഡോക്ടേഴ്‌സ്, നഴ്‌സസ്, നീന്തൽ വിദഗ്ദ്ധർ, ആംബുലൻസ്, ഇലക്ട്രീഷ്യൻ, പ്ലംബർ, മരം വെട്ടുകാർ, ക്രെയിൻ ഓപ്പറേറ്റർ തുടങ്ങിയ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് അവർക്ക് പരിശീലനം കൊടുക്കുക വഴി അപകടങ്ങൾ നടക്കുന്ന സമയത്ത് കൃത്യമായ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കാൻ ജനങ്ങൾക്ക് തന്നെ സാധിക്കും.ഇത്തരത്തിൽ ദീർഘവീക്ഷണത്തോടെ ജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നത്തോടൊപ്പം തന്നെ ജനനന്മ ലക്ഷ്യമിട്ടുകൊണ്ട് ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റുകയാണ് ഈ ശക്തനായ നിയമപാലകൻ.

പൊൻകുന്നം, പാലാ, ഫോർട്ട്‌കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ഈ സേന പ്രവർത്തിച്ചിരുന്നു.

ലോകമാകെ ഭയന്നു വിറയ്ക്കുന്ന കോവിഡ് മഹാമാരി നമ്മുടെ ജീവിത മേഖലകളെ എത്രയേറെ ബാധിച്ചു കാലത്തും ഒരു സാമൂഹ്യ ബോധമുള്ള പൊലീസുകാരൻ എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. രാജ്കുമാർ എന്ന ശക്തനായ പൊലീസ് ഉദ്യോഗസ്ഥൻ നാളിതുവരെ നടത്തിയ പരിശ്രമങ്ങൾ എല്ലാം തന്നെ വിജയകരമായിരുന്നു. ഇന്നത്തെ നിയമപാലകർക്ക് ഏറ്റെടുക്കുന്ന കേസുകൾ തന്നെ അന്വേഷിക്കാൻ സമയം തികയുന്നില്ല. എന്നാൽ അതിനിടയ്ക്ക് പോലും സ്വയം സമയം കണ്ടെത്തി സാമൂഹിക നന്മ ലക്ഷ്യമാക്കി പല പദ്ധതികളും അദ്ദഹം നടപ്പിലാക്കി.

മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; കൊച്ചിയ്ക്ക് ഇനി സൂപ്പർ എസിപി 9



∙ ധര്‍മരാജനെ പിടിച്ച ‘ഓപ്പറേഷൻ സൺറൈസ്’

‘‘1996 ലെ കേസാണെങ്കിലും സൂര്യനെല്ലി കേസിന്റെ വിചാരണ കഴിഞ്ഞിട്ട് 2005ൽ ജാമ്യത്തിലിറങ്ങിയ പ്രതി ധർമരാജൻ മുങ്ങി. 2013ലാണ് ഇയാളെ പിന്നീട് പിടികൂടുന്നത്. അന്ന് രാജ് കുമാർ പൊന്‍കുന്നം സിഎ ആയിരുന്നു. ഒളിവിൽ കഴിയുന്ന ധര്‍മരാജന്റെ അഭിമുഖം ഒരു മാധ്യമത്തില്‍ വന്നതോടെ ഇയാളെ പിടിച്ചേ മതിയാകൂ എന്ന അവസ്ഥയിൽ സർക്കാർ എത്തി. ഇതിനായി നിയമസഭയില്‍ പ്രഖ്യാപിക്കപ്പെട്ട ഒരു സ്‌ക്വാഡിന്റെ തലവനായിരുന്നു രാജ് കുമാർ. സൂര്യനെല്ലി കേസുമായി ബന്ധം സൂചിപ്പിക്കുന്ന തരത്തിൽ ‘ഓപ്പറേഷൻ സൺറൈസ്’ എന്നായിരുന്നു ആ ദൗത്യത്തിന്റെ പേര്. ധർമരാജനെ പിടിക്കാൻ  അഞ്ചു പേരടങ്ങുന്ന സംഘം കർണാടകയിലേക്ക് പുറപ്പെട്ടു. ഡിപ്പാര്‍ട്‌മെന്റിന്റെ വണ്ടിയിലായിരുന്നു യാത്ര.

മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; കൊച്ചിയ്ക്ക് ഇനി സൂപ്പർ എസിപി 10



ധര്‍മരാജന്‍ ഒരു ക്രിമിനല്‍ അഭിഭാഷകനാണ്. അഭിമുഖം പുറത്തുവന്നാൽ തന്നെ തേടിയെത്തുമെന്ന് അയാള്‍ക്ക് കൃത്യമായി അറിയാം. പിടികൂടാന്‍ പൊലീസ് എന്തൊക്കെ തന്ത്രങ്ങള്‍ പയറ്റുമെന്നും സമർഥനായ അയാള്‍ക്കു ധാരണയുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഒരു മണിക്കൂര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ പിന്നീട് ഉപയോഗിക്കുന്നത് 5 മണിക്കൂര്‍ കഴിഞ്ഞായിരിക്കും. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസായതിനാൽ മാധ്യമങ്ങളും  പുറകിലുണ്ടായിരുന്നു. ‘അന്വേഷണ സംഘം മൈസൂരില്‍’, ‘അന്വേഷണ സംഘം ഷിമോഗയില്‍’ എന്നിങ്ങനെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ മിടുക്കനായ പ്രതിക്ക് പൊലീസ് എവിടെയാണെന്നും നാട്ടിലെ ബന്ധുക്കള്‍ വഴി ഞങ്ങളുടെ നീക്കങ്ങള്‍ എന്താണെന്നും അതിവേഗം മനസ്സിലാക്കാൻ കഴിയും.

അതിനാൽ മാധ്യമങ്ങളെ അകറ്റി നിർത്താനായി പൊലീസ് വാഹനം മാറ്റാൻ തീരുമാനിച്ചു. വാഹനത്തിന്റെ ടോപ് ലൈറ്റുകളും സ്റ്റിക്കറുകളെല്ലാം മാറ്റി സാധാരണ വാഹനമെന്ന നിലയിലാക്കി. ആ വാഹനം ഒരു സ്ഥലത്ത് നിര്‍ത്തിയിട്ട് ഡ്രൈവറെയും ഒരു ഉദ്യോഗസ്ഥനെയും അവിടെ നിര്‍ത്തിയ ശേഷം രാജ് കുമാറും മറ്റു രണ്ടുപേരും യാത്രയായി. കർണാടകയിൽ ധര്‍മരാജന്റെ നീക്കങ്ങള്‍ അറിയാന്‍ കേരള പൊലീസ് സൈബര്‍ സെൽ മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്നു മനസ്സിലായി. കര്‍ണാടക സൈബര്‍ സെല്ലിന്റെ സഹായം ആവശ്യമായി വന്നു. കേസുകളിൽ ചിലപ്പോൾ സ്വകാര്യ ബന്ധങ്ങളും ഉപയോഗിക്കേണ്ടതായി വരും.  2013-14 കാലഘട്ടത്തില്‍ പൊന്‍കുന്നത്ത് ദുരന്തനിവാരണ സേനയ്ക്ക് ട്രെയിനിങ് നല്‍കാനായി എത്തിയ കര്‍ണാടക ദുരന്തനിവാരണ സ്‌റ്റേറ്റ് കോര്‍ഡിനേറ്റർ പ്രദീപ്  മുഖേന അദ്ദേഹത്തിന്റെ സുഹൃത്തായ മൈസൂർ സിറ്റി പൊലീസ് കമ്മിഷണര്‍ സുധീര്‍ ഐപിഎസിനെ കണ്ടുമുട്ടി. സൈബർ സെല്ലുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾ അദ്ദേഹം വഴി ലഭിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ വാഹനത്തിലായിരുന്നു പിന്നീടുള്ള യാത്ര. കര്‍ണാടക പൊലീസിന്റെ നിർദ്ദേശപ്രകാരം ഹരീഷ് എന്നയാളെ ഡ്രൈവറായും കിട്ടി.

ധര്‍മസ്ഥല എന്ന സ്ഥലത്ത് ധര്‍മരാജന്‍ പോകാന്‍ സാധ്യതയുണ്ടെന്ന് ധര്‍മരാജനെ അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ മധു പറഞ്ഞിരുന്നു. പഴനിക്കു പോകുന്നതുപോലെ ധര്‍മസ്ഥലയ്ക്കു പോകുന്നവരും തലമുണ്ഡനം ചെയ്യാറുണ്ട്. അതിനാൽ  ധര്‍മജന്റെ തലമുണ്ഡനം ചെയ്തതുപോലുള്ള ചിത്രം തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.  ഓരോ സ്ഥലത്തു പോകുമ്പോഴും അതാതു സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും സഹായത്തിന് ഒപ്പം കൂട്ടും. മഫ്തിയിലാണ് അന്വേഷണം. അയാള്‍ പോകാനിടയുള്ള മദ്യശാലകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പബ്ബുകൾ, ഒളിച്ചുതാമസിച്ചതായി വിവരം ലഭിച്ച പാറമടകള്‍, കാപ്പിതോട്ടങ്ങള്‍ തുടങ്ങി എല്ലായിടത്തും തുടർച്ചയായി നാലു ദിവസം പോയി. എന്നിട്ടും പ്രതിയെ കണ്ടെത്താനായില്ല. വിശ്രമിക്കാന്‍ മുറി പോലും എടുക്കാതെ, ഊണും ഉറക്കവുമില്ലാത്ത അന്വേഷണത്തില്‍ രാജ് കുമാറും സംഘവും ശരിക്കും തളര്‍ന്നു.



അതിനിടെയാണ് ഷിമോഗയ്ക്കു 73 കിലോമീറ്റർ അകലെ സാഗറിനു സമീപം ഒരു കോളനിയിൽ ധർമരാജൻ ഉള്ളതായി ലൊക്കേഷന്‍ കാണിച്ചത്. കോളനിയിൽ എത്താൻ രണ്ടു വഴി ഉണ്ടായിരുന്നു. ഫോറസ്റ്റ് വഴി പോകാമെന്ന് ഡ്രൈവർ ഹരീഷ് പറഞ്ഞു. ഹരീഷിന്റെ താല്‍പര്യം തന്നെ നടക്കട്ടെയെന്ന് കരുതി. അതൊരു അത്ഭുതമായിരുന്നു. പകുതിവഴിയെത്തിയപ്പോൾ എതിർവശത്തുനിന്നും ധർമജൻ നടന്നുവരുന്നു. ഉടൻ തന്നെ അയാളെ പിടികൂടി. സർക്കാരിന് അത് അഭിമാന നിമിഷമായിരുന്നു. ഇന്നും അയാൾ ജയിലിൽ ആണ്. 

∙ ‘ആയി സജി’യെ പിടിച്ചത് സിനിമാ സ്റ്റൈലിൽ

പാലായെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ടാത്തലവൻ ‘ആയി സജി’യെ (ഇടപ്പാടി ഇഞ്ചിയില്‍ സജി) പിടിച്ചത് സിനിമാ സ്റ്റൈലിൽ ആയിരുന്നു. 2009 സെപ്തംബറിൽ. വെള്ള കാറിൽ രാവിലെ എട്ടരയ്‌ക്കു സജിയും സംഘവും കൊല്ലപ്പള്ളിയിലെ പമ്പിലെത്തി പണം കൊടുക്കാതെ പെട്രോൾ അടിച്ചു പോയതോടെ അവിടത്തെ ജീവനക്കാരനാണ് പൊലീസിനെ വിവരമറിയിക്കുന്നത്. സജിയാണു വാഹനത്തിലെന്ന് അറിയില്ലായിരുന്നു. ആളെ തിരിച്ചറിഞ്ഞതോടെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ പൊലീസ് വലവിരിച്ചു. 

മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; കൊച്ചിയ്ക്ക് ഇനി സൂപ്പർ എസിപി 11



ആക്‌ഷൻ സിനിമകളെ ഓർമിപ്പിച്ച് ഇരുപതോളം പൊലീസ് വാഹനങ്ങൾ നാടു മുഴുവൻ ചീറിപ്പാഞ്ഞപ്പോൾ ആശങ്കയും അഭ്യൂഹങ്ങളും വളർന്നു. സജിയുടെ വാഹനത്തെ ഒരു പകൽ മുഴുവൻ പിന്തുടർന്നാണു വൈകിട്ട് അഞ്ചുമണിയോടെ കൂത്താട്ടുകുളത്തിനു സമീപം പുതുവേലിയിൽ പിടികൂടിയത്. തൊടുപുഴയിൽവച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയിൽ തിരച്ചിൽ സംഘത്തിനു മുന്നിൽപ്പെട്ട കാറിന്റെ ചില്ല് പൊലീസുകാരൻ വി.ആർ. ജയചന്ദ്രൻ കൈകൊണ്ട് ഇടിച്ചു പൊട്ടിച്ചതാണ് വാഹനം കണ്ടുപിടിക്കാൻ സഹായകമായത്.

മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; കൊച്ചിയ്ക്ക് ഇനി സൂപ്പർ എസിപി 12




വൈക്കത്തുവച്ച് സജിയുടെ കാർ പൊലീസ് വളഞ്ഞു. 2003ൽ ഏലൂർ പൊലീസിനു പിടിനൽകാതെ കെട്ടിടത്തിൽ നിന്ന് ചാടിരക്ഷപ്പെടാൻ ശ്രമിച്ചതിനാൽ വീണു പരുക്കേറ്റ സജിയുടെ അരയ്ക്കു താഴെ തളർന്ന നിലയിലായിരുന്നു. എങ്കിലും ഒരു ഗുണ്ടാ സംഘം സജിയ്ക്കൊപ്പം ഉണ്ടായിരുന്നു, ഇയാൾ കാറിന്റെ മുൻസീറ്റിൽ ഇരിക്കുകയായിരുന്നു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ആയിക്കൊപ്പം സംഘാംഗമായ മറ്റൊരാളെ കൂടി അന്നു പിടികൂടി

എസ്ഐയിൽ നിന്നും ഡിവൈഎസ്‌പിയിലേക്ക്

വൈക്കം ചെമ്പിനടുത്തുള്ള മറവൻതുരുത്ത് രാജ്ഭവനിൽ പുരുഷോത്തമൻ – രമണി ദമ്പതികളുടെ നാലുമക്കളിൽ മൂന്നാമനായാണ് രാജ്‌കുമാറിന്റെ ജനനം.  കോട്ടയം വൈക്കം സെന്റ് സേവിയേഴ്സ് കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദം. ആദ്യ ടെസ്റ്റിൽ തന്നെ പിഎസ്‍സി വഴി പിഡബ്ല്യുഡിയിൽ എൽഡി ക്ലാർക്കായി. മൂന്ന് വർഷത്തെ സേവനത്തിനു ശേഷം 2003 ല്‍ എസ്‌ഐ പരീക്ഷയെഴുതി പൊലീസില്‍ ചേർന്നു. 2004 ല്‍ പ്രൊബേഷന്‍ എസ്ആയി കണ്ണൂരില്‍. പിന്നീട് എറണാകുളത്തും കോട്ടയത്തും. 2010 ല്‍ സിഐ, 2021 ഫെബ്രുവരിയില്‍ ശാസ്താംകോട്ടയിലെ ആദ്യ ഡിവൈഎസ്പി. ഫെബ്രുവരി 18നായിരുന്നു ശാസ്താംകോട്ട ഡിവൈഎസ്‌പി ഓഫിസിന്റെ ഉദ്ഘാടനവും ആദ്യത്തെ പോസ്റ്റിങ്ങും. വൈക്കം എസ്എൻഡിപി ആശ്രമം ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയും തലയോലപ്പറമ്പ് സ്വദേശിനിയുമായ നിഷയാണ് ഭാര്യ. എസ്ഐയിൽ നിന്നും ഡിവൈഎസ്‌പിയിലേക്കു രണ്ടു പതിറ്റാണ്ടു നീണ്ട യാത്രയെക്കുറിച്ച് അദ്ദേഹത്തിനു പറയാൻ ഏറെയുണ്ട്… 

Leave a Reply