വ്യാജ മെഹന്ദി കോണുകൾ ക്യാൻസറിന് വരെ കാരണമാകുമെന്ന് മുന്നറിയിപ്പ്

0

വ്യാജ മെഹന്ദി കോണുകൾ ക്യാൻസറിന് വരെ കാരണമാകുമെന്ന് മുന്നറിയിപ്പ്. തെലങ്കാനയില്‍ ദോഷകരമായ മെഹന്ദി കോണുകൾ നിർമിച്ച് വില്പന നടത്തിയ മെഹന്ദി നിര്‍മാണ യൂണിറ്റ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സിന്തറ്റിക് ഡൈ ആയ പിക്രാമിക് ആസിഡ് ഉപയോഗിച്ച് മെഹന്ദി കോണുകൾ നിർമിക്കുന്നുവെന്നാണ് കണ്ടെത്തൽ.

 

മെഹന്ദിക്ക് നല്ല ചുവപ്പ് കിട്ടാനാണ് പിക്രാമിക് ആസിസ് ഉപയോഗിക്കുന്നത്. ക്യാന്‍സറിന് കാരണാകുമെന്നതിനാല്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് മെഹന്ദികളില്‍ ഉപയോഗം നിരോധിച്ച രാസവസ്തുവാണ് പിക്രാമിക് ആസിഡ്. സ്പെഷ്യല്‍ കറാച്ചി മെഹന്ദി കോണ്‍ എന്ന പേരിൽ വില്പന നടത്തിയിരുന്ന മെഹന്ദി യുണിറ്റ് ആണ് റെയ്ഡ് ചെയ്തത്.

Leave a Reply