ഇടവേളയ്ക്ക് ശേഷം താന്‍ തൊഴില്‍രംഗത്തേക്ക് മടങ്ങിവരുന്നുവെന്ന് പ്രഖ്യാപിച്ച് നടി സാമന്ത റൂത്ത്. ‘സിറ്റഡല്‍’ എന്ന വെബ് സിരീസിന് ശേഷം ഏഴ് മാസം താരം ഇടവേള എടുത്തിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നടി തീരുമാനിച്ചത്. ഇത്തവണ പോഡ്കാസ്റ്റിലൂടെയാണ് നടിയുടെ തിരിച്ചുവരവ്.
സുഹൃത്തിനൊപ്പം ഹെല്‍ത്ത് പോഡ്കാസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്ന് സാമന്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അടുത്ത ആഴ്ച പോഡ്കാസ്റ്റ് പുറത്തിറങ്ങും. എല്ലാവര്‍ക്കും ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.
പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തിന്റെ പിടിയിലാണ് താനെന്ന് നേരത്തെ സാമന്ത നേരത്തെ അറിയിച്ചിരുന്നു. എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. തുടര്‍ചികിത്സയ്ക്കും വിശ്രമത്തിനുമായാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്.