പാക്കിസ്ഥാനിൽ പൊലീസ് സ്റ്റേഷനിൽ ഭീകരാക്രമണം; നാലുപേർ കൊല്ലപ്പെട്ടു

0

പെഷവാർ: പാക്കിസ്ഥാനിൽ പൊലീസ് സ്റ്റേഷനിൽ നടന്ന ഭീകരാക്രമണത്തിൽ നാലുുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ വസീറിസ്ഥാനിലെ ബർഗായി പൊലീസ് സ്റ്റേഷന് നേർക്കാണ് ആക്രമണം നടന്നത്. റോക്കറ്റ് ലോഞ്ചനറുകളും ഗ്രനേഡുകളുമായി എത്തിയാണ് ഭീകര സംഘം ആക്രമണം നടത്തിയത്.

ആക്രമണത്തിന് ശേഷം, ഇവർ പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞു. പൊലീസ് സ്റ്റേഷനുകൾക്ക് നേരെ സ്ഥിരം ആക്രമണം നടക്കുന്ന മേഖലയാണ് ഇത്. ഇത്തവണത്തെ ആക്രണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആറു മാസം മുൻപ് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തിരുന്നു. അന്ന് പൊലീസ് പട്രോൾ സംഘത്തിന് നേർക്കായിരുന്നു ആക്രമണം. സ്ഫോടനത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here