ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

0

തിരുവനന്തപുരം: മേയ് മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും. ഇതിൽ പത്തുപൈസ കെഎസ്ഇബി സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതുമാണ്.ഇതിനു പുറമേ, ഈ വേനൽക്കാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിയതിൻറെ നഷ്ടം നികത്താനുള്ള സർചാർജും വൈകാതെ ഉപഭോക്താക്കൾ നൽകേണ്ടിവരും. ഈയിനത്തിൽ കൂടുതൽ തുക സർചാർജായി ഈടാക്കാൻ അനുവദിക്കണമെന്ന് കാട്ടി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

Leave a Reply