ഷാർജ: മലയാളി യുവാവ് ഷാർജയിൽ കടലിൽ മുങ്ങിമരിച്ചു. ഗുരുവായൂർ സ്വദേശി മുഹമ്മദ് എമിലാണ് (24) മരിച്ചത്.
പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങൾക്കൊപ്പം ഹംരിയ കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയില്‍ അപകടത്തിൽ മുങ്ങിത്താഴുകയായിരുന്നു.ഫുജൈറയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
യൂണിവേഴ്സിറ്റി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.