മാനസികാരോഗ്യത്തിന്റെ പേരിൽ പിരിച്ചുവിടാൻ ആവില്ല : നിയമം ശക്തമാക്കി യുഎഇ

0

 

 

യുഎഇയില്‍ മാനസിക പ്രശ്‌നങ്ങളുടെ പേരില്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ കനത്ത പിഴയടക്കേണ്ടി വരും. തൊഴിലാളികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പാസാക്കിയ പുതിയ നിയമത്തിലാണ് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമ വ്യവസ്ഥകൾ പ്രകാരം മാനസിക പ്രശ്‌നങ്ങളുടെ പേരില്‍ തൊഴിലാളികളെ തൊഴിലില്‍ നിന്നു പിരിച്ചുവിടാനോ തൊഴിലവസരങ്ങള്‍ പരിമിതപ്പെടുത്തുന്നതിനോ കഴിയില്ല. മാനസിക പ്രശ്‌നം നേരിടുന്ന വ്യക്തിക്ക് ജോലിയില്‍ നിയന്ത്രണങ്ങളില്ലാതെ തുടരാന്‍ അവകാശം നല്‍കുന്ന പുത്തന്‍ നിയമം കഴിഞ്ഞ മാസമാണ് പാസാക്കിയത്. നിയമം ലംഘിച്ചാല്‍ ഇരുപതിനായിരം മുതല്‍ അമ്പതിനായിരം വരെയാണ് പിഴ അടക്കേണ്ടി വരിക. ശാരീരിക ആരോഗ്യം മാത്രം അടിസ്ഥാനമാക്കി ഒരു കമ്പനിക്ക് ജോലി നല്‍കുന്നതിലും പിരിച്ചുവിടുന്നതിലും തീരുമാനമെടുക്കാന്‍ കഴിയില്ല. 90 ദിവസം വരെ ഒരു തൊഴിലാളിയ്ക്ക് ശമ്പളത്തോടുകൂടിയതോ അല്ലാതെയോ ഉള്ള മെഡിക്കല്‍ ലീവിന് അവകാശമുണ്ട്. ഇതിന് ശേഷം ലീവെടുത്തയാള്‍ ജോലിക്കെത്തിയില്ലെങ്കില്‍ പിരിച്ചുവിടാന്‍ കഴിയും.

Leave a Reply