ഭിന്നശേഷിക്കാർക്ക് യാത്രാനിരക്കിൽ 50 % ഇളവ്; പുതിയ സേവനവുമായി ദുബായ് ടാക്സി 

0

 

 

ദു​ബായ്: ഭിന്നശേഷിക്കാര്‍ക്ക് ഭാഗിക നിരക്കില്‍ ടാക്‌സി സേവനവുമായി ദുബായ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ടാ​ക്സി ബു​ക്​ ചെ​യ്യാ​നു​ള്ള പു​തി​യ സേ​വ​ന​മാണ് ദു​ബായ് ടാ​ക്സി ക​മ്പ​നി സജ്ജമാക്കിയിരിക്കുന്നത്. ഡിടിസി ആപ്പ് വഴിയാണ് ടാക്‌സികൾ ബുക് ചെയ്യേണ്ടത്. ​വീൽ​ചെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക ടാ​ക്സി​ക​ൾ ഒ​ഴി​കെ​യു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കാ​ണ്​ സേ​വ​നം ഉ​പ​കാ​ര​പ്പെ​ടു​ക. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ പ്ര​ത്യേ​കം ല​ഭി​ക്കു​ന്ന 50 ശ​ത​മാ​നം നി​ര​ക്കി​ള​വും ഈ സേ​വ​നം വ​ഴി ല​ഭി​ക്കും.

 

ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് ഭിന്നശേഷിക്കാർക്ക് നൽകുന്ന സ്മാർട്ട് കാർ‍‍‍ഡായ സനദ് കാർഡ് കൈവശമുള്ളവർക്കാണ് സേവനം ലഭിക്കുക. പൊതു-ഗതാഗത മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സർവീസ് നൽകുക എന്ന ഡിടിസിയുടെ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ് സർവീസ് ആരംഭിച്ചത്.

 

രാജ്യത്തെ താമസക്കാർ, സന്ദർശകർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ളവർക്ക് വേഗത്തിലും എളുപ്പത്തിലും ടാക്സികൾ ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ടാക്‌സി എന്ന പേരിൽ ഒരു സേവനം നിലവിൽ ആപ്ലിക്കേഷൻ നൽകുന്നുണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ർ അ​ട​ക്ക​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​തൃ​പ്​​തി​യാ​ണ്​ ക​മ്പ​നി ല​ക്ഷ്യം​വെ​ക്കു​ന്ന​തെ​ന്ന്​ ഡിടിസി ബി​സി​ന​സ്​ ട്രാ​ൻ​സ്​​ഫോ​മേ​ഷ​ൻ മേധാ​വി അ​ബ്​​ദു​ല്ല ഇ​ബ്രാ​ഹീം അ​ൽ മീ​ർ പ​റ​ഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here