പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

0

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ ആക്രമണം. വ്യോമസേനാംഗങ്ങള്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒരാളുടെ നില ഗുരുതരമാണ്.പൂഞ്ചിലെ സുരന്‍കോട്ടയില്‍ വച്ചാണ് അക്രമമുണ്ടായത്. സൈനികരുടെ വാഹനത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ക്കായി പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഈ വര്‍ഷം സൈനികര്‍ക്കു നേരെ പ്രദേശത്തുണ്ടാകുന്ന ആദ്യത്തെ ആക്രമണമാണ് ഇത്. കഴിഞ്ഞ വര്‍ഷം നിരവധി ആക്രമണങ്ങളാണ് സൈനികര്‍ക്ക് നേരെയുണ്ടായത്.

Leave a Reply