തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുകള്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി ഗതാഗതവകുപ്പ്.
40 ടെസ്റ്റുകള്‍ ഒരു ദിവസം നടത്തും. 30 ടെസ്റ്റുകളെന്ന നിര്‍ദേശം നിര്‍ദേശം പിന്‍വലിച്ചു. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ 6 മാസത്തിനുള്ളില്‍ മാറ്റണം. വാഹനങ്ങളില്‍ കാമറ സ്ഥാപിക്കാനും ഇടതും വലതും ബ്രേക്കും ക്ലച്ചുമുള്ള വാഹനം മാറ്റാനും മൂന്ന് മാസത്തെ സാവകാശം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവിറങ്ങിയത്.
ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലില്‍ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാര്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും പുതിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. മെയ് ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നത്.ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കൂടിയാലോചനകളില്ലാതെ മന്ത്രി ഏകപക്ഷീയമായി എടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് ഉടമകള്‍ ആരോപിച്ചു. സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ ആദ്യ ദിനം മുതല്‍ തന്നെ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍ മുടങ്ങിയിരുന്നു.
കഴിഞ്ഞദിവസം ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുമായി അഡീഷണല്‍ ഗതാഗത കമ്മീഷണര്‍ ചര്‍ച്ച നടത്തിയിരുന്നു.ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച നടന്നത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയും 15 വര്‍ഷത്തില്‍ കൂടുതല്‍ പ്രായമുള്ള വാഹനവും ടെസ്റ്റിന് ഉപയോഗിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഡ്രൈവിങ് സ്‌കൂള്‍ അധികൃതര്‍ ഉന്നയിച്ചിരുന്നു.