അബുദാബി: എമിറേറ്റിലുള്ളവർക്ക് ഗതാഗത പിഴകൾ തവണകളായി അടയ്ക്കുന്നതിനായി ഇന്‍സ്റ്റാള്‍മെന്റ് സ്‌കീം പ്രഖ്യാപിച്ച് അബുദാബി. ഈസി പെയ്മെൻ്റ് എന്ന പേരിൽ അബുദാബി മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന് (ഡിഎംടി) കീഴിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) ആണ് സേവനം ആരംഭിച്ചത്. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് എന്നിവയിൽ നിന്നുള്ള ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താനാകുമെന്ന് ഐടിസി അറിയിച്ചു.
2024 ആദ്യ പകുതിയോടെ കൂടുതൽ ബാങ്കുകൾ കൂടി ഈ സേവനത്തിനായി ഉൾപ്പെടുത്തുമെന്നും അതികൃതർ അറിയിച്ചിട്ടുണ്ട്. ഗതാഗത പിഴകൾ തവണകളായി അടയ്ക്കാനാവുന്നതാണ് ഈ സേവനം. കുറഞ്ഞത് 3000 ദിർഹം വരെയുള്ള പിഴകൾ തവണകളായി അടയ്ക്കാൻ സാധിക്കും. താം സേവന കേന്ദ്രങ്ങൾ വഴിയോ അബുദാബിയിലെയും അല്‍ ഐന്‍ സിറ്റി മുനിസിപ്പാലിറ്റികളിലെയും ഉപഭോക്തൃ ഹാപ്പിനെസ് സെന്ററുകള്‍ വഴിയോ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.