മാധ്യമസ്വാതന്ത്ര‍്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴ്ന്നു

0

ന്യൂഡൽഹി: മാധ്യമസ്വാതന്ത്ര‍്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴ്ന്നു. റിപ്പോർട്ടേഴ്സ് ബിയോണ്ട് ബോർഡേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 150 ആയി. കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് പ്രകാരം ഇന്ത്യക്ക് മാധ്യമ സ്വാതന്ത്ര്യത്തിൽ 142-ാം സ്ഥാനമായിരുന്നു. ഓരോ രാജ്യങ്ങളിലും മാധ്യമങ്ങൾ അനുഭവിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും ചുറ്റുപാടുകളെയും വിലയിരുത്തിക്കൊണ്ടാണ് റിപ്പോർട്ടേഴ്സ് ബിയോണ്ട് ബോർഡേഴ്സ് എന്ന മാധ്യമ പ്രവർത്തകരുടെ അന്താരാഷ്ട്ര സ്ഥാപനം റിപ്പോർട്ട് തയാറാക്കുന്നത്.

180 രാജ്യങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തി തയാറാക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയുടെ സ്ഥാനം എട്ടു പോയിന്‍റുകൂടി താഴ്ന്നത്. വാർത്തകൾ അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം, വാർത്തകൾ അറിയിക്കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യം, മാധ്യമ പ്രവർത്തകർക്കെതിരായ അക്രമങ്ങൾ, സർക്കാർ ഇടപെടലുകൾ എന്നിവയാണ് പ്രധാനമായും റാങ്കിംഗിൽ പരിഗണിച്ചത്.

സൂചികയിൽ നോർവെ ഒന്നാം സ്ഥാനത്തും ഡെന്മാർക്ക്, സ്വീഡൻ എന്നീ രാജ്യങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുമാണ്. ഇറാൻ, എറിത്രിയ തുടങ്ങിയ രാജ്യങ്ങളാണ് മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ ഏറ്റവും പിന്നിൽ.

Leave a Reply