അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിഗും ചർച്ച നടത്തി

0

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിഗും ചർച്ച നടത്തി. 1.50 മണിക്കൂർ ചർച്ച നീണ്ടു നിന്നുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട ആശങ്കകൾ ഇരുവരും പങ്കുവച്ചു.

യു​ദ്ധം ആ​ർ​ക്കും താ​ത്പ​ര്യ​മു​ള്ള​ത​ല്ലെ​ന്ന് ഷി ​ചി​ൻ​പി​ഗ് പ​റ​ഞ്ഞു. ചൈ​ന​യും അ​മേ​രി​ക്ക​യും അ​ന്താ​രാ​ഷ്ട്ര ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണം. സ​മാ​ധാ​ന​വും സു​ര​ക്ഷ​യു​മാ​ണ് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും മൂ​ല്യ​വ​ത്താ​യ നി​ധി​ക​ൾ എ​ന്ന് ഷി ​പ​റ​ഞ്ഞു.

ഇ​പ്പോ​ൾ യു​ക്രെ​യ്നി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ആ​രും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ഷി ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here