തനിക്കെതിരായ ആരോപണങ്ങള്‍ക്കും കേസിനും പിന്നില്‍ വഖഫ് മാഫിയയുടെ ഗൂഢാലോചനയെന്ന് കേരള സംസ്ഥാന വഖഫ് ബോര്‍ഡ് സിഇഒ ബി.എം. ജമാൽ

0

കൊച്ചി: തനിക്കെതിരായ ആരോപണങ്ങള്‍ക്കും കേസിനും പിന്നില്‍ വഖഫ് മാഫിയയുടെ ഗൂഢാലോചനയെന്ന് കേരള സംസ്ഥാന വഖഫ് ബോര്‍ഡ് സിഇഒ ബി.എം. ജമാൽ. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ 2018ല്‍ കോഴിക്കോട് വിജിലന്‍സ് ബ്യൂറോ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കി തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താ​ൻ കേ​ന്ദ്ര വ​ഖ​ഫ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കു​മ്പോ​ഴാ​ണ് മു​മ്പ് വ​ഖ​ഫ് ബോ​ർ​ഡ് സി​ഇ​ഒ ആ​യി​രു​ന്ന കാ​ല​ത്ത് വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന പേ​രി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 27,67,901 രൂ​പ വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്തു​ണ്ടെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ താ​മ​സി​ച്ചി​രു​ന്ന താ​ൻ വാ​ട​ക ഇ​ന​ത്തി​ൽ 26,80,000 രൂ​പ ന​ൽ​കാ​ൻ ചെ​ല​വി​ട്ടെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണ​ങ്ങ​ളി​ലൊ​ന്ന്. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ് 10,40,022 രൂ​പ​യാ​യി​രി​ക്കെ 24,28,020 രൂ​പ​യെ​ന്നാ​ണ് കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ വേ​രി​ഫി​ക്കേ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ഹൈ​കോ​ട​തി​ക്ക് മു​ന്നി​ൽ തെ​ളി​വ് ഹാ​ജ​രാ​ക്കി വാ​സ്ത​വം ബോ​ധ്യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് ത​ന്നെ ത​ന്‍റെ അ​വ​കാ​ശ​വാ​ദം ശ​രി​യാ​ണെ​ന്ന് ഹൈ​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​ന്തി​മ റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ട​തോ​ടെ താ​ൻ വീ​ണ്ടും ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു.

അ​തി​നു​ശേ​ഷം അ​ന്തി​മ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച് മാ​ർ​ച്ച് ര​ണ്ടി​ന് എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്കി​യ​താ​യി വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ജ​മാ​ൽ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here