ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു. ആംആദ്മി പാര്‍ട്ടിയുമായുള്ള കാണ്‍ഗ്രസിന്റെ സഖ്യത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് മുമ്പാണ് അര്‍വിന്ദര്‍ സിങ് ലവ്‌ലി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.
നാല് മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. അടുത്തിടെ പാര്‍ട്ടി വിട്ട മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ രാജ്കുമാര്‍ ചൗഹാന്‍, നീരജ് ബസോയ, നസീബ് സിംഗ്, ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് മാലിക് എന്നിവരും പാര്‍ട്ടിയില്‍ ചേര്‍ന്ന മറ്റ് നാലുപേരില്‍ ഉള്‍പ്പെടുന്നു.ബിജെപിയില്‍ ചേരുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗവും ആം ആദ്മി പാര്‍ട്ടി നേതാക്കളും വിശ്വസിച്ചിരുന്നെങ്കിലും താന്‍ പാര്‍ട്ടി സ്ഥാനം മാത്രമാണ് രാജിവച്ചതെന്നും പാര്‍ട്ടി വിട്ടിട്ടില്ലെന്നും ലവ്‌ലി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.