യുക്രെയ്ൻ നഗരമായ മരിയുപോളിൽ റഷ്യ നടത്തുന്ന യുദ്ധത്തിൽ 5,000 പേർ കൊല്ലപ്പെട്ടുവെന്ന് മേയർ

0

യുക്രെയ്ൻ നഗരമായ മരിയുപോളിൽ റഷ്യ നടത്തുന്ന യുദ്ധത്തിൽ 5,000 പേർ കൊല്ലപ്പെട്ടുവെന്ന് മേയർ. നഗരത്തിൽ 90 ശതമാനം കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 40 ശതമാനം കെട്ടിടങ്ങൾ തകർന്നുവെന്നും മേയർ പറഞ്ഞു.

അ​തേ​സ​മ​യം റ​ഷ്യ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ശേ​ഷം 1,119 സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ടു​വെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ ഓ​ഫീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. 1,790 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മ​രി​ച്ച​വ​രി​ൽ 99 പേ​ർ കു​ട്ടി​ക​ളാ​ണ്. യു​ദ്ധം കൊ​ടു​മ്പി​രി കൊ​ണ്ടി​രി​ക്കു​ന്ന പ​ല സ്ഥ​ല​ങ്ങ​ളി​ലേ​യും ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി ല​ഭ്യ​മ​ല്ലെ​ന്നും ഇ​തു​കൂ​ടി ല​ഭി​ച്ചാ​ൽ ക​ണ​ക്കു​ക​ൾ ഇ​തി​ലും ഉ​യ​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.

Leave a Reply