സംസ്ഥാനത്ത് ഇന്ന് കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു

0

സംസ്ഥാനത്ത് ഇന്ന് കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സമരം പ്രഖ്യാപിച്ച ജീവനക്കാർ തന്നെ നാളെ ജോലിക്കു പോകുമ്പോൾ വ്യാപാരികൾ മാത്രം അടച്ചിടേണ്ടതില്ലെന്നും ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് കുഞ്ഞാവു ഹാജി പറഞ്ഞു.

എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ രാവിലെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, സംസ്ഥാനത്ത് മൊത്തത്തിൽ കടകൾ തുറക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്.

Leave a Reply