അയൽക്കാർ ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെ ശബ്ദം മൂലം സ്വസ്ഥമായി ഉറങ്ങാനാവുന്നില്ല എന്ന് അധികൃതരോട് പരാതിപ്പെടുകയാണ് ന്യൂയോർക്കിലെ ജനങ്ങൾ

0

അയൽക്കാർ ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെ ശബ്ദം മൂലം സ്വസ്ഥമായി ഉറങ്ങാനാവുന്നില്ല എന്ന് അധികൃതരോട് പരാതിപ്പെടുകയാണ് ന്യൂയോർക്കിലെ ജനങ്ങൾ

അയൽപക്ക പോരുകൾക്ക് മനുഷ്യരുടെ സാമൂഹികജീവിതകാലത്തോളം പ്രായമുണ്ട്. മനുഷ്യർ കൂട്ടമായി വീടുവച്ച് പാർക്കാൻ തുടങ്ങിയപ്പോൾ മുതൽ അയൽപക്ക പോരുകളും ആരംഭിച്ചുകാണണം. അയൽക്കാർ തമ്മിലുള്ള ചില വഴക്കുകൾ ഗൗരവമുള്ള വിഷയത്തിന്മേലാണെങ്കിൽ, നിസ്സാര കാര്യങ്ങൾക്ക് പരാതിപ്പെടുകയും വഴക്കടിക്കുകയും ചെയ്യുന്നവരുമുണ്ട്. അതിപ്പോ നാട്ടിലാണെങ്കിലും അങ്ങ് അമേരിക്കയിലാണെങ്കിലും ഒരുപോലെയാണ്. ഒരുപാട് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഫ്ലാറ്റുകളിലും ഹൗസിങ് കോളനികളിലുമായിരിക്കും ഇത്തരം ഉരസലുകൾ ഉണ്ടാകാൻ സാധ്യത കൂടുതൽ.

അത്തരത്തിൽ രസകരമായ ഒരു പരാതിയാണ് ഇപ്പോൾ ചിരിപടർത്തുന്നത്. അയൽക്കാർ ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെ ശബ്ദം മൂലം സ്വസ്ഥമായി ഉറങ്ങാനാവുന്നില്ല എന്ന് അധികൃതരോട് പരാതിപ്പെടുകയാണ് ന്യൂയോർക്കിലെ ജനങ്ങൾ. ഒന്നും രണ്ടുമല്ല നൂറുകണക്കിന് പരാതികളാണ് ഒറ്റവർഷം കൊണ്ട് സംസ്ഥാനത്തെ നോൺ എമർജൻസി ഹോട്ട്ലൈനിന് ലഭിച്ചത്. 2021 ഫെബ്രുവരി 19 മുതൽ 2022 ഫെബ്രുവരി 9 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 270 ന് മുകളിൽ പരാതികൾ ലഭിച്ചിട്ടുണ്ട്.

അമേരിക്കയിലെ ഏറ്റവും ശബ്ദമുഖരിതമായ നഗരങ്ങളിലൊന്നാണ് ന്യൂയോർക്ക്. ശബ്ദം മൂലം ശല്യം ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടി ഓരോ മാസവും പതിനായിരക്കണക്കിന് പരാതികൾ സമർപ്പിക്കപ്പെടുന്നുമുണ്ട്. എന്നാൽ അക്കൂട്ടത്തിൽ തന്നെ അയൽക്കാരുടെ ലൈംഗികബന്ധത്തെക്കുറിച്ച് ഇത്രയധികം പരാതികൾ ലഭിക്കുന്നത് അത്ര സാധാരണമല്ല.

ചില പരാതികൾ വളരെ രസകരവുമാണ്. ഭൂമികുലുക്കവും തീപിടുത്തം ഉണ്ടായപ്പോൾ പോലും സമാധാനമായി ഉറങ്ങിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ തൊട്ടടുത്ത് താമസിക്കുന്നവർ മൂലം ഉറങ്ങാൻ സാധിക്കുന്നില്ല എന്നുമാണ് ഒരു പരാതി. സാധാരണയായി നന്നായി ഉറങ്ങാറുള്ള തങ്ങൾക്ക് അയൽക്കാരുടെ ‘കലാപരിപാടികൾ’ മൂലം ഉറക്കമില്ലായ്മ ബാധിച്ചതായി മറ്റൊരു പരാതിയിൽ പറയുന്നു. ഇനിയും ശല്യം തുടർന്നാൽ വേറെ വീട്ടിലേക്ക് മാറുന്നതിനെ കുറിച്ചാലോചിക്കേണ്ടി വരുമെന്ന് പറഞ്ഞവരും, ‘എങ്ങിനെയെങ്കിലും അവരെ ഒന്ന് തടയൂ’ എന്ന് അഭ്യർത്ഥനയുടെ സ്വരത്തിൽ പരാതിപ്പെട്ടവരുമുണ്ട്. താമസിക്കുന്ന കെട്ടിടം തന്നെ തകർന്നു പോകുമോ എന്ന് ഭയപ്പെടുന്നവരാണ് മറ്റൊരു കൂട്ടർ.

പരാതികൾക്കുമേൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ക്രിമിനൽ കുറ്റങ്ങൾ ചുമത്താനാവാത്ത അനാവശ്യ പരാതി എന്ന് ചൂണ്ടിക്കാട്ടി ചിലത് തള്ളിക്കളഞ്ഞിട്ടുണ്ട്. സ്ഥലത്തെത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് പ്രവേശിക്കാനായില്ല എന്ന പേരിലും എത്തുമ്പോഴേക്കും കുറ്റക്കാർ സ്ഥലംവിട്ടു എന്ന പേരിലുമാണ് മറ്റുചിലത് എഴുതിതള്ളിയിരിക്കുന്നത്. ‘ഒരിക്കലും ഉറങ്ങാത്ത നഗരം’ എന്ന വിശേഷണത്തെ പലരും ഇപ്പോൾ കാര്യമായി എടുത്തിരിക്കുന്നു എന്ന തരത്തിലാണ് നഗരവാസികളുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here