“അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ജെ​ബി’: ജെ​ബി മേ​ത്ത​റി​ന് ആ​ശം​സ​ക​ളു​മാ​യി കെ.​വി. തോ​മ​സ്

0

കൊ​ച്ചി: കോൺഗ്രസിന്‍റെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥിയായി തെരഞ്ഞെടുക്കപ്പെട്ട ജെ​ബി മേ​ത്ത​റി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി കെ.​വി. തോ​മ​സ്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് കെ.​വി തോ​മ​സ്, ജെ​ബി​ക്ക് ആ​ശം​സ അ​റി​യി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ജെ​ബി

രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ൽ​സ​രി​ക്കു​ന്ന ജെ​ബി മേ​ത്ത​ർ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഏ​റ്റെ​ടു​ക്കു​ന്ന ജോ​ലി കൃ​ത്യ​ത​യോ​ടെ​യും ആ​ത്മാ​ർ​ത്ഥ​യോ​ടെ നി​ർ​വ്വ​ഹി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​രി​യാ​ണ് ജെ​ബി.

മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ണ്ട് ടി.​ഒ. ബാ​വ ട്ര​ഷ​റ​ർ കെ.​സി.​എം മേ​ത്ത​ർ എ​ന്നി​വ​രു​ടെ കൊ​ച്ചു മ​ക​ളും മു​ൻ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം.​ഐ മേ​ത്ത​റു​ടെ മ​ക​ളു​മാ​യ ജെ​ബി​യു​ടെ രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യം പൈ​തൃ​ക​മാ​യി കൈ​വ​ന്ന​താ​ണ്.

മ​ഹി​ള കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ണ്ട് എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ചി​ട്ടു​ള്ള ജെ​ബി​ക്ക് രാ​ജ്യ​സ​ഭ​യി​ൽ ക​രു​ത്തോ​ടെ ശ​ബ്ദ​മു​യ​ർ​ത്താ​നാ​വും .
വി​ജ​യാ​ശം​സ​ക​ൾ..

LEAVE A REPLY

Please enter your comment!
Please enter your name here