എച്ച്‌.ജി. വെല്‍സിന്റെ “ഇന്‍വിസിബിള്‍ മാന്‍” എന്ന നോവലിലെ നായകനെപ്പോലെ ഇനി അപ്രത്യക്ഷനാകാം

0

ലണ്ടന്‍: എച്ച്‌.ജി. വെല്‍സിന്റെ “ഇന്‍വിസിബിള്‍ മാന്‍” എന്ന നോവലിലെ നായകനെപ്പോലെ ഇനി അപ്രത്യക്ഷനാകാം. ലണ്ടന്‍ ആസ്‌ഥാനമാക്കിയുള്ള ഇന്‍വിസിബിലിറ്റി ഷീല്‍ഡ്‌ എന്ന സ്‌ഥാപനമാണു പുതിയ ഇന്‍വിസിബിള്‍ കവചത്തിനു പിന്നില്‍. പ്രത്യേകരീതിയില്‍ ക്രമീകരിച്ച ലെന്‍സുകളാണു രൂപങ്ങള്‍ അപ്രത്യക്ഷമാക്കുന്നതിനു പിന്നില്‍. ഇതു വരെ ഇത്തരം 25 ലെന്‍സുകളാണു തയാറാക്കിയിട്ടുള്ളത്‌. പ്രകാശത്തെ വക്രീകരിച്ചു ചിതറിച്ചാണു പിന്നിലുള്ള വസ്‌തുക്കളെ “അപ്രത്യക്ഷ”മാക്കുക. ഒരു പോളിമര്‍ ഷീറ്റില്‍ ക്രമീകരിച്ച കോണ്‍വെക്‌സ്‌ ലെന്‍സുകളാണ്‌ “അത്ഭുത”ത്തിനു പിന്നില്‍. 37 ഇഞ്ച്‌ നീളവും 25 ഇഞ്ച്‌ വീതിയുമുള്ള ഷീല്‍ഡാണു തയാറാക്കിയിട്ടുള്ളത്‌.
രൂപങ്ങളെ പൂര്‍ണമായി അപ്രത്യക്ഷമാക്കാന്‍ ഈ ഷീല്‍ഡിനാകില്ല. പശ്‌ചാത്തലത്തിന്റെ പ്രത്യേകതയ്‌ക്കനുസരിച്ചാകും അപ്രത്യക്ഷമാകുന്നതിലെ കൃത്യത. 1897 ല്‍ എച്ച്‌.ജി. വെല്‍സ്‌ എഴുതിയ സയന്‍സ്‌ ഫിക്ഷനാണ്‌ ഇന്‍വിസിബിള്‍ മാന്‍. “അപ്രത്യക്ഷ”മാകാന്‍ കഴിവ്‌ ലഭിച്ച ഗ്രിഫിന്‍ എന്ന കഥാപത്രം ഏറെ ചര്‍ച്ചയായി.
പിന്നീട്‌ നിരവധി കഥകളിലും സിനിമകളിലും അപ്രത്യക്ഷനാകാന്‍ കഴിവ്‌ ലഭിച്ച കഥാപാത്രങ്ങളെത്തി. അപ്രത്യക്ഷമാക്കാന്‍ കഴിവുള്ള വസ്‌തുക്കള്‍ക്കായി അന്നു മുതല്‍ ശാസ്‌ത്രജ്‌ഞരും സൈനിക ഗവേഷകരും ശ്രമിച്ചു തുടങ്ങിയതാണ്‌. ചുറ്റുപാടുകളുടെ സഹായത്തോടെ മറഞ്ഞിരിക്കാനുള്ള ശ്രമം പിന്നീട്‌ സൈനിക യൂണിഫോമുകളില്‍ പോലും പ്രതിഫലിച്ചു. എല്‍.ഇ.ഡി. സ്‌ക്രീനിന്റെ സഹായത്തോടെ പശ്‌ചാത്തലത്തിനനുസരിച്ചു നിറം മാറാന്‍ കഴിയുന്ന ഉപകരണങ്ങളും രംഗത്തെത്തിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here