പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; തിരുവനന്തപുരത്ത് പിതാവും വൈദികനും പിടിയിൽ

0

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിതാവും വൈദികനും അറസ്റ്റിൽ. മുള്ളൻകുഴി ന്യൂ ഇന്ത്യ ചർച്ചിലെ വൈദികൻ പാസ്റ്റർ ജോസ് മാത്യുവും പെൺകുട്ടിയുടെ പിതാവുമാണ് പോലീസിന്റെ പിടിയിലായത്. വെള്ളറ ആര്യൻകോട് ആണ് സംഭവം.

വൈദികനെ ആലപ്പുഴ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ആര്യൻകോട് പൊലീസ് ഇൻസ്പെക്ടർ ആർ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്. നിലവിൽ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply