നിറവയറില്‍ ഡാന്‍സും പാട്ടുമായി അമല പോള്‍; വീഡിയോ ഏറ്റെടുത്ത് ആരാധകർ

0

തന്റെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരസുന്ദരി അമല പോള്‍. ഗര്‍ഭകാലം ആഘോഷമാക്കുന്ന പല ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ 9ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് അമല. നിറവയറിൽ നൃത്തം ചെയ്യുന്ന അമലയുടെ വീഡിയോയാണ് സോഷ്യൽ മീ‍ഡിയയിൽ വൈറൽ.സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ഗര്‍ഭകാലത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന വിവരം ആരാധകരെ അറിയിച്ചത്. നിറവയറില്‍ ഡാന്‍സും പാട്ടുമായി ആഘോഷിക്കുന്ന അമലയെ ആണ് വിഡിയോയില്‍ കാണുന്നത്. അമല തന്നെ നായികയായി എത്തിയ ഒരു ഇന്ത്യന്‍ പ്രണയ കഥയ്ക്കാണ് താരം ചുവടുവെച്ചത്. ആരാധകരുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് വിഡിയോ.

നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തുന്നത്. ഏഴാം മാസത്തില്‍ ബേബി ഷവറും നടത്തിയിരുന്നു. ഭര്‍ത്താവ് ജഗത് ദേശായി ഗുജറാത്തി സ്വദേശിയായതിനാല്‍ ഗുജറാത്തി സ്‌റ്റൈലിലായിരുന്നു ആഘോഷം. സൂപ്പര്‍ഹിറ്റായി മാറിയ പൃഥ്വിരാജിന്റെ ആടുജീവിതത്തിലാണ് അവസാനമായി താരം എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here