ഭൂവനേശ്വർ: എഫ്ഐഎച്ച് പ്രൊ ലീഗിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും ജര്‍മനിക്കെതിരെ വിജയം നേടി ഇന്ത്യ. മത്സരത്തിൽ ജർമനിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്ത്യ വിജയിച്ചു.
സുഖ്ജീത് സിംഗ്, വരുൺ കുമാർ, അഭിഷേക് എന്നിവര്‍ ആണ് ഇന്ത്യയുടെ സ്കോറര്‍മാർ. ജര്‍മനിയുടെ ആശ്വാസ ഗോള്‍ ആന്റൺ ബോക്കെൽ ആണ് നേടിയത്.
വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ജർമനിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.