അടിത്തറയിളക്കി ബോള്‍ട്ട്; മുംബൈയെ കുറഞ്ഞ സ്‌കോറില്‍ മടക്കി രാജസ്ഥാന്‍ റോയല്‍സ്

0

ഐപിഎല്ലില്‍ മുംബൈ ഇന്ത്യസിനെ കുറഞ്ഞ സ്‌കോറില്‍ മടക്കി രാജസ്ഥാന്‍ റോയല്‍സ്. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് മുംബൈ സ്‌കോര്‍ ചെയ്തത്. 21 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട മുംബൈക്ക് ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അടിതെറ്റി. അഞ്ചാം പന്തില്‍ രോഹിത് ശര്‍മയെ വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ച ബോള്‍ട്ട് അടുത്ത പന്തില്‍ നമന്‍ ധിറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടുപേരും നേരിട്ട ആദ്യ പന്തില്‍ പുറത്തായി ഗോള്‍ഡന്‍ ഡക്കായി. അടുത്ത ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെക്കൂടി(0) ഗോള്‍ഡന്‍ ഡക്കാക്കി ബോള്‍ട്ട് മുംബൈക്ക് ശക്തമായ പ്രഹരമേല്‍പ്പിച്ചു.14 പന്തില്‍ 20 റണ്‍സെടുത്ത ഇഷാന്‍ കിഷനെ നാന്ദ്രേ ബര്‍ഗര്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. ഇതോടെ മുംബൈ 4ന് 20 എന്ന നിലയിലേക്കു വീണു. പിന്നാലെയെത്തിയ ഹര്‍ദിക് പാണ്ഡ്യ, തിലക് വര്‍മയ്‌ക്കൊപ്പം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വൈകാതെ വീണു. ടീം സ്‌കോര്‍ 100 തികയും മുന്‍പ് തിലക് വര്‍മയും (29 പന്തില്‍ 32) മടങ്ങി. വാലറ്റത്തിനൊപ്പം ടിം ഡേവിഡ് (24 പന്തില്‍ 17) നടത്തിയ ചെറുത്തുനില്‍പാണ് ടീം സ്‌കോര്‍ 100 കടത്തിയത്. പിയുഷ് ചൗള (3), ജെറാള്‍ഡ് കോട്‌സീ (4), ജസ്പ്രിത് ബുമ്ര (8*), ആകാശ് മധ്വാള്‍ (4*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. ബോള്‍ട്ടും ചഹലും മൂന്നു വീതം വിക്കറ്റു പിഴുതു.

LEAVE A REPLY

Please enter your comment!
Please enter your name here