കലാമണ്ഡലം അമ്പിളിയ്ക്ക് ബിജെപിയുടെ ആദരം

0

പെരുമ്പാവൂർ: നൃത്താധ്യാപികയും മോഹിനിയാട്ടം നർത്തകിയുമായ കലാമണ്ഡലം അമ്പിളിയെ കൂവപ്പടി
ഗ്രാമപ്പഞ്ചായത്ത് പത്താം വാർഡ് ബിജെപി പ്രവർത്തകർ ആദരിച്ചു. കൂവപ്പടി കൊരുമ്പശ്ശേരി
മുണ്ടയ്ക്കാട് എം. പി. പ്രവീൺകുമാറിന്റെ ഭാര്യയായ കലാമണ്ഡലം അമ്പിളി ഇന്ത്യ സ്റ്റാർ ഐക്കൺ അവാർഡ്- 2022
ലഭിച്ച മലയാളികളിൽ ഒരാളായിരുന്നു. ഈ നേട്ടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആദരം.
കൊരുമ്പാശ്ശേരിയിൽ നടന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പറും ബിജെപി പ്രവർത്തകയുമായ
സന്ധ്യ രാജേഷ് പൊന്നാടയണിച്ച് ആദരിച്ചു. മെമെന്റോയും കൈമാറി. വിജയൻ കൂരാലി,
ഹരിദാസ് നാരായണൻ, സുധീർ ഹരിഹരൻ, സാജു നെടുമ്പുറം, സുനിൽ വ്യാസ, അർജ്ജുൻ ചന്ദ്രൻ
തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.

ഫോട്ടോ: ഇന്ത്യ സ്റ്റാർ ഐക്കൺ അവാർഡിനർഹയായ കലാമണ്ഡലം അമ്പിളിയെ
കൊരുമ്പശ്ശേരിയിൽ ബിജെപി പ്രവർത്തകർ ആദരിച്ചപ്പോൾ

Leave a Reply