അര്‍ധസെഞ്ച്വറിയുമായി സഞ്ജുവും പരാഗും; ടൈറ്റന്‍സിനെതിരെ രാജസ്ഥാന് മികച്ച സ്‌കോര്‍

0

ജയ്പൂര്‍: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 196 റണ്‍സ് സ്‌കോര്‍ ചെയ്ത് രാജസ്ഥാന്‍ റോയല്‍സ്. 48 പന്തില്‍ 76 റണ്‍സ് നേടിയ റിയാന്‍ പരഗാണ് റോയല്‍സിന്റെ ടോപ്‌സ്‌കോറര്‍. അര്‍ധ സെഞ്ച്വറി പ്രകടനവുമായി നായകന്‍ സഞ്ജു സാംസണും 38 പന്തില്‍ 68 റണ്‍സ് മികച്ച പ്രകടനം കാഴ്ചവെച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സ് സ്‌കോര്‍ ചെയ്തത്. റോയല്‍സിന്റേത് ഭേദപ്പെട്ട തുടക്കമല്ലായിരുന്നു. 32 റണ്‍സെടുക്കന്നതിനിടെ യശസ്വി ജയ്‌സ്വളിനെ(19 പന്തില്‍ 24) ഉമേഷ് യാദവാണ് പുറത്താക്കിയത്. പിന്നീട് സ്‌കോര്‍ 42 ല്‍ നില്‍ക്കെ ജോഷ് ബട്‌ലറും പുറത്തായി. 10 പന്തില്‍ 8 റണ്‍സായിരുന്നു ബട്‌ലര്‍ നേടിയത്.പിന്നീട് ക്രീസിലെത്തിയ സഞ്ജുവും റിയാന്‍ പരാഗും ചേര്‍ന്ന് രാജസ്ഥാനെ 172 എന്ന മികച്ച സ്‌കോറിലെത്തിച്ചു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച പരാഗ് 48 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയാണ് പുറത്താകുന്നത്. മോഹിത് ശര്‍മയാണ് താരത്തെ മടക്കിയത്. മൂന്ന് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

പരാഗ് പുറത്തായതിന് ശേഷം ആക്രമിച്ച് കളിച്ച സഞ്ജു പുറത്താകാതെ 38 പന്തില്‍ നിന്ന് 68 റണ്‍സ് നേടി. ഏഴ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങസ്. ക്രീസിലെത്തിയ ഹെറ്റ്‌മെയര്‍ 5 പന്തില്‍ നിന്ന് 13 റണ്‍സ് നേടി.

LEAVE A REPLY

Please enter your comment!
Please enter your name here