‘ഓള്‍റൗണ്ട്’ രാജസ്ഥാന്‍; തുടര്‍ച്ചയായ മൂന്നാം ജയവുമായി ഒന്നാമത്

0

മുംബൈ: തുടര്‍ച്ചയായി മൂന്നാം ജയവുമായി സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. എവേ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ രാജസ്ഥാന്‍ തകര്‍ത്തെറിഞ്ഞു. മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വി കൂടിയാണിത്. പോയിന്റ് പട്ടികയില്‍ അവര്‍ ഏറ്റവും അവസാന അവസാന സ്ഥാനത്ത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന കുറഞ്ഞ സ്‌കോര്‍ മാത്രമാണ് ഉയര്‍ത്തിയത്. രാജസ്ഥാന്‍ 15.3 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു ജയം പിടിച്ചു. ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ ജയം ആഘോഷിച്ചത്.

നാലാമനായി എത്തിയ റിയാന്‍ പരാഗ് ഒരിക്കല്‍ കൂടി രാജസ്ഥാന്റെ നെടുംതൂണായി മാറി. തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയുമായി താരം കളം വാണു. താരം 39 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം 54 റണ്‍സെടുത്തു പുറത്താകാതെ നിന്നു. കളി തീരുമ്പോള്‍ ശുഭം ദുബെ എട്ട് റണ്‍സുമായി പുറത്താകാതെ ഒപ്പം നിന്നു.

യശസ്വി ജയ്‌സ്വാള്‍ (10), ജോഷ് ബട്‌ലര്‍ (13), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (12) എന്നിവര്‍ അധികം ക്രീസില്‍ നില്‍ക്കാതെ മടങ്ങി. പിന്നീട് നാലാം വിക്കറ്റില്‍ റിയാനൊപ്പം ആര്‍ അശ്വിന്‍ ചേര്‍ന്നതോടെ രാജസ്ഥാന്‍ തിരിച്ചെത്തി. ഇടയ്ക്ക് അശ്വിന്‍ (16) മടങ്ങിയെങ്കിലും റിയാന്‍ പരാഗ് ഒരറ്റം കാത്ത് ജയം ഉറപ്പിച്ചു.

മുംബൈ നിരയില്‍ ആകാശ് മധ്വാള്‍ ശ്രദ്ധേയ ബൗളിങുമായി കളം നിറഞ്ഞു. രാജസ്ഥാന് നഷ്ടമായ നാലില്‍ മൂന്ന് വിക്കറ്റും ആകാശ് നേടി. ഒരു വിക്കറ്റ് ദക്ഷിണാഫ്രിക്കന്‍ കൗമാര താരം ക്വെന എംഫക സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here