ഡി കോക്ക് തുടങ്ങി, പൂരാന്‍ പൂരിപ്പിച്ചു, ക്രുണാലിന്റെ കാമിയോ!

0

ലഖ്‌നൗ: പഞ്ചാബ് കിങ്‌സിനു മുന്നില്‍ 200 റണ്‍സ് വിജയ ലക്ഷ്യം വച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഐപിഎല്ലില്‍ ടോസ് നേടി ലഖ്‌നൗ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു.

കെഎല്‍ രാഹുലിനു പരിക്ക് അലട്ടുന്നതിനാല്‍ താരം ഇംപാക്ട് പ്ലെയറാണ് ഇലവനിലുള്ളത്. പകരം നിക്കോളാസ് പൂരാനാണ് ടീമിനെ നയിച്ചത്. ടീമിനെ മുന്നില്‍ നിന്നു നയിക്കാനും താരത്തിനായി. ക്വിന്റന്‍ ഡി കോക്കിന്റെ അര്‍ധ സെഞ്ച്വറിയും പൂരാന്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങുമാണ് ലഖ്‌നൗവിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്.38 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം ക്വിന്റന്‍ ഡി കോക്ക് 54 റണ്‍സെടുത്തു. പൂരാന്‍ 21 പന്തില്‍ മൂന്ന് വിതം സിക്‌സും ഫോറും സഹിതം 42 റണ്‍സും ക്രുണാല്‍ 22 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 43 റണ്‍സെടുത്തു പുറത്താകാതെ നിന്നും ടീമിനെ മികച്ച സ്‌കോറിലെത്തിച്ചു.

പഞ്ചാബിനായി സാം കറന്‍ മികവില്‍ പന്തെറിഞ്ഞു. താരം മൂന്ന് വിക്കറ്റുകള്‍ നേടി. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റും കഗിസോ റബാഡ, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here