‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം’; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍

0

മലയാളികളെ ഒന്നാകെ ആവേശത്തിലാക്കിക്കൊണ്ടാണ് സഞ്ജു സാംസണ്‍ ടി 20 ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ ഇടംനേടിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ്. വിയര്‍പ്പു തുന്നിയിട്ട കുപ്പായം- എന്ന കുറിപ്പില്‍ ഇന്ത്യന്‍ ജേഴ്‌സിയിലുള്ള ചിത്രമാണ് സഞ്ജു പോസ്റ്റ് ചെയ്തത്.

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അഭിമാന നിമിഷം എന്നായിരുന്നു കാളിദാസ് ജയറാമിന്റെ കമന്റ്. ഇന്ത്യന്‍ ക്രിക്കറ്റിലെ രാജകുമാരന്‍ എന്നായിരുന്നു ആന്റണി വര്‍ഗീസ് കുറിച്ചത്. ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ഷറഫുദ്ദീന്‍ തുടങ്ങിയ താരങ്ങളും കമന്റുമായി എത്തി. ആ പാട്ടിന് ചേര്‍ന്ന ചിത്രം ഇതാണ് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.ടി 20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടം നേടിയത്. ഐപിഎല്ലില്‍ വന്‍ ഫോമിലാണ് സഞ്ജു. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനാണ് താരം. ഐപിഎല്‍ റണ്‍ ചാര്‍ട്ടില്‍ 77 ശരാശരിയില്‍ 385 റണ്‍സും 161.08 സ്‌ട്രൈക്ക് റേറ്റും നാല് അര്‍ധസെഞ്ചുറികളുമായി സഞ്ജു സാംസണ്‍ നാലാം സ്ഥാനത്താണ്. ഐപിഎല്ലില്‍ പുറത്താകാതെ നേടിയ 82 റണ്‍സാണ് താരത്തിന്റെ മികച്ച സ്‌കോര്‍.

LEAVE A REPLY

Please enter your comment!
Please enter your name here