ഒമാൻ സന്ദർശിച്ച് വി.മുരളീധരൻ: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി

0

വൈശാഖ് നെടുമല

മസ്കറ്റ് : ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സയീദ് ബാവീനുമായി കൂടിക്കാഴ്ച നടത്തി.
ഒമാൻ തൊഴിൽ വകുപ്പ് മന്ത്രാലയത്തിലെ ഓഫീസിലാണ് ഇരു നേതാക്കൾ തമ്മിൽ ചർച്ച നടത്തിയത്.

ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം എടുത്ത് കാണിക്കുന്നതായിരുന്നു ഇരുവരുടെയും ഔദ്യോഗിക കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. തൊഴിൽ മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും പരിശോധിച്ചു.

കൂടാതെ തൊഴിൽ ബന്ധങ്ങൾ, തൊഴിലാളികളുടെ തൊഴിൽ നൈപുണ്യം ഉയർത്തുന്നതിനുള്ള മാർഗങ്ങൾ, ഒമാനിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here