പതിനഞ്ചാമത് അബുദാബി ആർട്ട് നവംബർ 22 മുതൽ

0

വൈശാഖ് നെടുമല

ദുബായ്: പതിനഞ്ചാമത് അബുദാബി ആർട്ട് നവംബർ 22-ന് ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ജൂലൈ 6-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബി ആർട്ട് 2023 നവംബർ 26 വരെ നീണ്ട് നിൽക്കും. മനാരാത് അൽ സാദിയത്തിൽ വെച്ചാണ് അബുദാബി ആർട്ട് സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആർട്ട് ഗാലറികൾ അബുദാബി ആർട്ടിൽ പങ്കെടുക്കുന്നതാണ്. കഴിഞ്ഞ തവണത്തെ അബുദാബി ആർട്ട് മേളയിൽ 28 രാജ്യങ്ങളിൽ നിന്നുള്ള 80 ആർട്ട് ഗാലറികൾ പങ്കെടുത്തിരുന്നു.

300 കലാകാരന്മാരുടെ ഏതാണ്ട് 900-ലധികം കലാസൃഷ്ടികളാണ് പതിനാലാമത് അബുദാബി ആർട്ടിൽ അവതരിപ്പിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here