പാര്‍ലമെന്റില്‍ വരാത്ത എം.പി. പുറത്തായി!

0


ടോക്കിയോ: ഒരു തവണപോലും പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്ന ജപ്പാന്‍ എം.പിയുടെ പാര്‍ലമെന്റ്‌ അംഗത്വം റദ്ദാക്കി. എം.പിയായി തെരഞ്ഞെടുക്കപ്പെട്ട സെലിബ്രിറ്റി ഗോസിപ്പ്‌ യൂട്യൂബര്‍ യോഷികാസു ഹിഗാഷിതാനിക്കാണു പദവി നഷ്‌ടമായത്‌. ഇന്നലെ ചേര്‍ന്ന സെനറ്റ്‌ യോഗം ഹിഗാഷിതാനിയെ പുറത്താക്കി. ഏഴ്‌ മാസം മുമ്പ്‌ തെരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം ഒരു ദിവസം പോലും പാര്‍ലമെന്റ്‌ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടില്ല. ജപ്പാനില്‍ പാര്‍ലമെന്റില്‍ പ്രവേശിക്കാതെ തന്നെ പുറത്താക്കപ്പെടുന്ന ആദ്യത്തെ ജനപ്രതിനിധിയാണു ഹിഗാഷിതാനി.
കഴിഞ്ഞ ജൂലൈയിലാണ്‌ ഉപരിസഭയിലേക്ക്‌ ഹിഗാഷിതാനിയെ തെരഞ്ഞെടുത്തത്‌. സെലിബ്രിറ്റി ഗോസിപ്പ്‌ വീഡിയോകള്‍ക്ക്‌ പ്രശസ്‌തനായ അദ്ദേഹം ഗാസി എന്നാണ്‌ അറിയപ്പെടുന്നത്‌.
ഒരു ജനപ്രതിനിധിക്കു ലഭിക്കാവുന്ന ഏറ്റവും കഠിനമായ ശിക്ഷയാണു പുറത്താക്കല്‍. തുടര്‍ച്ചയായ അസാന്നിധ്യം കാരണം ഒരു എം.പി പുറത്താക്കപ്പെടുന്നത്‌ ഇതാദ്യമാണ്‌. പുറത്താക്കപ്പെട്ട എം.പി. നിലവില്‍ യു.എ.ഇയിലാണു താമസിക്കുന്നത്‌. സെലിബ്രിറ്റികള്‍ നല്‍കിയിട്ടുള്ള അപകീര്‍ത്തി കേസുകളും വഞ്ചനാ ആരോപണങ്ങളും നിലനില്‍ക്കുന്നതിനാല്‍ അറസ്‌റ്റ്‌ ചെയ്യപ്പെടുമെന്ന ഭയംമൂലമാണ്‌ അദ്ദേഹം വിട്ടുനില്‍ക്കുന്നതെന്നു ജപ്പാനീസ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു

Leave a Reply