ഗവൺമെന്റ് ആശുപത്രിയിൽ നിന്നും സ്റ്റെറൈൽ വാട്ടർ ഇൻജെക്ഷൻ മോഷ്ടിച്ച ആളെ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി

0

ഗവൺമെന്റ് ആശുപത്രിയിൽ നിന്നും സ്റ്റെറൈൽ വാട്ടർ ഇൻജെക്ഷൻ മോഷ്ടിച്ച ആളെ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി. പൊലീസ് പട്രോളിങ് നടത്തുമ്പോൾ എറണാകുളം ജനറൽ ആശുപത്രി പരിസരത്ത് വെച്ച് മുൻ കേസുകളിൽ പ്രതിയായ നീഗ്രോ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് 39 ആണ് പിടിയിലായത്. പൊലീസിനെ കണ്ട് ഇയാൾ പതുങ്ങുന്നത് കണ്ട് പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ഇയാളുടെ കയ്യിൽ നിന്നും രണ്ട് സ്റ്റെറൈൽ വാട്ടർ ഇൻജെക്ഷൻ പൊലീസിന് ലഭിച്ചു.

തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാൾ ഇത് ഇന്നലെ തീയതി പകൽ രണ്ടര മണിയോടെ എറണാകുളം ജനറൽ ആശുപത്രിയിലെ ഐസിയു വാർഡിൽ നിന്ന് മോഷണം നടത്തിയതാണെന്ന് മനസ്സിലായത്. മയക്കു മരുന്ന് സ്ഥിരമായി ഉപയോഗിക്കുന്ന പ്രതിക്ക് നിലവിൽ ഇരുപതോളം കേസുകൾ ഉണ്ട് എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ വിജയശങ്കറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനൂപ് ചാക്കോ, ജയലാൽ സിപിഒ അനൂപ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply