വീട്ടുജോലിക്കാരിയെ പ്രലോഭിപ്പിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തിൽ അഞ്ച് പ്രവാസികൾക്ക് അഞ്ച് വർഷം വീതം തടവ് ശിക്ഷ

0

വീട്ടുജോലിക്കാരിയെ പ്രലോഭിപ്പിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തിൽ അഞ്ച് പ്രവാസികൾക്ക് അഞ്ച് വർഷം വീതം തടവ് ശിക്ഷ. കേസിൽ നേരത്തെ ദുബായ് പ്രാഥമിക കോടതി പുറപ്പെടുവിച്ച വിധി അപ്പീൽ കോടതി ശരിവെയ്ക്കുകയായിരുന്നു. ശിക്ഷ പൂർത്തിയായാൽ ഇവരെ യുഎഇയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അടുത്തിടെ ദുബായ് അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിലായിരുന്നു സംഭവം. ഒരു അപ്പാർട്ട്‌മെന്റിൽ പൂട്ടിയിട്ട് ഒരു സംഘം ആളുകൾ വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്ന് യുവതി തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.

2021ലാണ് യുവതി ഒരു കുടുംബത്തിലെ വീട്ടുജോലിക്കാരിയായി യുഎഇയിൽ എത്തിയത്. അവിടെ മൂന്ന് മാസം ജോലി ചെയ്തപ്പോൾ തന്റെ അതേ രാജ്യക്കാരിയായ ഒരു പെൺകുട്ടിയുമായി സോഷ്യൽ മീഡിയ വഴി പരിചയം സ്ഥാപിച്ചു. ഈ പെൺകുട്ടിയാണ് മെച്ചപ്പെട്ട ജോലിയും വലിയ ശമ്പളവും വാഗ്ദാനം ചെയ്തത്. തുടർന്ന് ഈ ജോലിക്കു വേണ്ടി സ്‌പോൺസറുടെ വീട്ടിൽ നിന്ന് ഒളിച്ചോടാൻ തീരുമാനിച്ചു. കൊണ്ടുപോകാൻ വേണ്ടി വീടിന് മുന്നിൽ പെൺകുട്ടി വരുമെന്നായിരുന്നു അറിയിച്ചിരുന്നത്

Leave a Reply