ചൈനീസ് ചാര ബലൂണിന്‍റെ അവശിഷ്ടങ്ങൾക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ച് യുഎസ്

0

ചൈനീസ് ചാര ബലൂണിന്‍റെ അവശിഷ്ടങ്ങൾക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ച് യുഎസ്. ഈ മാസം ആദ്യമാണ് ചൈനീസ് നിരീക്ഷണ ബലൂൺ യുഎസ് വെടിവച്ചിട്ടത്.

ബ​ലൂ​ണി​ന്‍റെ അ​ന്തി​മ അ​വ​ശി​ഷ്ട​ങ്ങ​ൾ വി​ർ​ജീ​നി​യ​യി​ലെ ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി നാ​ലി​ന് യു​എ​സ് എ​ഫ്-22 റാ​പ്‌​റ്റ​ർ അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ലേ​ക്ക് വെ​ടി​വ​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ഈ ​ഉ​പ​ക​ര​ണം കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​ത്തി​നു​ള്ള​താ​ണെ​ന്നും അ​ത് വ​ഴി​തെ​റ്റി​യ​താ​ണെ​ന്നു​മാ​യി​രു​ന്നു ചൈ​ന​യു​ടെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം യു​എ​സ് ഇ​തി​നെ ചാ​ര വാ​ഹ​ന​മാ​ണെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

ബ​ലൂ​ൺ സം​ഭ​വ​ത്തി​ൽ ചൈ​ന​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​യി​രി​ക്കു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here