വ്ളാദിമിർ പുതിന്റെ വിശ്വസ്ത മരിന യാങ്കിന പതിനാറുനില കെട്ടിടത്തിൽനിന്ന് വീണുമരിച്ചു

0

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ വിശ്വസ്തയും റഷ്യൻ പ്രതിരോധമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥയുമായ മരിന യാങ്കിന പതിനാറുനില കെട്ടിടത്തിൽനിന്ന് വീണുമരിച്ചു.

കഴിഞ്ഞദിവസം രാവിലെ സെയ്ന്റ് പീറ്റേഴ്‌സ് ബർഗിലെ ബഹുനിലക്കെട്ടിടത്തിനു താഴെയാണ് മരിനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. റഷ്യൻ പ്രതിരോധമന്ത്രാലയത്തിന്റെ സാമ്പത്തിക പിന്തുണാ വിഭാഗത്തിന്റെ മേധാവിയും പശ്ചിമസൈന്യത്തിന്റെ സാമ്പത്തികകാര്യ ഡയറക്ടറുമാണ് മരിന.

യുക്രൈൻ യുദ്ധത്തിൽ റഷ്യക്കുവേണ്ടി ഫണ്ടുകൾ സ്വരൂപിക്കുന്നതിൽ മരിന നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

Leave a Reply