സംസ്ഥാന പോലീസിന് കീഴിൽ പ്രവർത്തിക്കുന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡായ അവഞ്ചേഴ്സിന് അംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കി

0

സംസ്ഥാന പോലീസിന് കീഴിൽ പ്രവർത്തിക്കുന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡായ അവഞ്ചേഴ്സിന് അംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കി. നഗര മേഖകളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും തടയാനും സ്ഫോടക വസ്തുക്കള്‍ നശിപ്പിക്കുന്നതിനും വേണ്ടി പ്രത്യേക പരിശീലനം നൽകിയാണ് അവഞ്ചേഴ്സിന് രൂപം നൽകിയത്.

ഇ​ന്ത്യ​ൻ റി​സ​ർ​വ് ബ​റ്റാ​ലി​യ​നി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 120 ക​മാ​ണ്ടോ​ക​ള്‍​ക്കാ​ണ് ഇ​തി​നാ​യി പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ തീ​വ്ര​വാ​ദ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ നേ​രി​ടാ​ൻ രൂ​പീ​ക​രി​ച്ച അ​വ​ഞ്ചേ​ഴ്സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

ഡി​ജി​പി​യു​ടെ അ​പേ​ക്ഷ പ്ര​കാ​രം സ​ർ​ക്കാ​രും അ​വ​ഞ്ചേ​ഴ്സ് രൂ​പീ​ക​ര​ണ​ത്തെ സാ​ധൂ​ക​രി​ച്ച് ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി,കോ​ഴി​ക്കോ​ട് ന​ഗ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​കും തീ​വ്ര​വാ​ദി വി​രു​ദ്ധ വി​ഭാ​ഗം ഐ​ജി​യു​ടെ കീ​ഴി​ൽ അ​വ​ഞ്ചേ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​നം.

LEAVE A REPLY

Please enter your comment!
Please enter your name here